---
title: "“ജാനുവേട്ടത്തിയും കേളപ്പാട്ടനും" എസ്‌.എൻ. കോളജിൽ"
english_title: "Kannursreenarayanacollege"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310801/kannursncollege"
published_at: "2025-08-25T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac2a86b66e2_1000122790.jpg"
keywords: []
---

# “ജാനുവേട്ടത്തിയും കേളപ്പാട്ടനും" എസ്‌.എൻ. കോളജിൽ

> **Lead Summary:** **കണ്ണൂർ: **ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോകുന്ന ജാനുവേട്ടത്തിയും കേളപ്പാട്ടനും കണ്ണൂരിലെ ശ്രീനാരായണ കോളജിൽ എത്തി.ശബ്ദത്തിന്റെ മാസ്മരികതകൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേകം ഇടം നേടിയ ലിധി ലാൽ & സുധൻ തത്തൊത്ത്, ജാനു തമാശകളിലെ ജനപ്രിയ കഥാപാത്രങ്ങളായ ജാനുവേട്ടത്തി & കേളപ്പേട്ടൻ ആയി വേദിയെ കീഴടക്കി.

## Article Content

**കണ്ണൂർ: **ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോകുന്ന ജാനുവേട്ടത്തിയും കേളപ്പാട്ടനും കണ്ണൂരിലെ ശ്രീനാരായണ കോളജിൽ എത്തി.ശബ്ദത്തിന്റെ മാസ്മരികതകൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേകം ഇടം നേടിയ ലിധി ലാൽ & സുധൻ തത്തൊത്ത്, ജാനു തമാശകളിലെ ജനപ്രിയ കഥാപാത്രങ്ങളായ ജാനുവേട്ടത്തി & കേളപ്പേട്ടൻ ആയി വേദിയെ കീഴടക്കി.

> “പരകായ പ്രവേശനം” – മറ്റൊരാളുടെ ശരീരത്തിൽ മനസ്സോടെ പ്രവേശിച്ച്, അവരായി സംസാരിക്കുന്ന കല – അത്ഭുതകരമായി അവതരിപ്പിച്ച അവർ, പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്തു.അതു പോലെ, “പ്രശ്ചന വേഷം” – മറ്റൊരാളുടെ രൂപത്തിൽ കടന്നു, ആ വേഷം ജീവിക്കുന്ന കഴിവും അവർ കൗതുകകരമായി പ്രദർശിപ്പിച്ചു.യാദേൻ 2 എന്ന പേരിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ നടന്ന അവരുടെ അവതരണം, കോളജ് ക്യാമ്പസിന് ഒരു ചിരിയും ഓർമ്മകളും നിറഞ്ഞ ആഘോഷ നിമിഷം സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310801/kannursncollege)