---
title: "സംസ്ഥാനത്ത് പുതിയ 28 പോക്സോ കോടതികള്‍ കൂടി:  ബജറ്റില്‍8.5 കോടി അനുവദിച്ചു"
english_title: "28 more pox courts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31084/28-more-pox-courts"
published_at: "2022-03-11T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b1d7aa8920_Supreme-Court-2.jpg"
keywords: []
---

# സംസ്ഥാനത്ത് പുതിയ 28 പോക്സോ കോടതികള്‍ കൂടി:  ബജറ്റില്‍8.5 കോടി അനുവദിച്ചു

> **Lead Summary:** സംസ്ഥാനത്ത് പുതിയ 28 പോക്സോ കോടതികള്‍ കൂടി, 8.5 കോടി അനുവദിച്ചു പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ 28 പോക്സോ കോടതികള്‍ സ്ഥാപിക്കും.

## Article Content

സംസ്ഥാനത്ത് പുതിയ 28 പോക്സോ കോടതികള്‍ കൂടി, 8.5 കോടി അനുവദിച്ചു പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ 28 പോക്സോ കോടതികള്‍ സ്ഥാപിക്കും.

ഇതിന് വേണ്ടി ബജറ്റില്‍ 8.5 കോടി വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഒരു ചില്‍ഡ്രന്‍സ്ഹോംആരംഭിക്കും.ഇതിനായി 1.30 കോടി രൂപ വകയിരുത്തി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ആരംഭിച്ച നിര്‍ഭയ പദ്ധതിക്കായി 9 കോടി രൂപയും ലിംഗ അവബോധത്തിന് 1 കോടി രൂപയും വനിതാ ശാക്തീകരണത്തിന് 14 കോടി രൂപയും അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31084/28-more-pox-courts)