---
title: "സി.പി.എം 23 ാം പാര്‍ട്ടി കോൺഗ്രസിന്‍റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും: എം വി ജയരാജൻ "
english_title: "Eleven sports competitions will be organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31087/eleven-sports-competitions-will-be-organized"
published_at: "2022-03-11T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b21f56e778_Picsart_22-03-11_15-47-38-642.jpg"
keywords: []
---

# സി.പി.എം 23 ാം പാര്‍ട്ടി കോൺഗ്രസിന്‍റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും: എം വി ജയരാജൻ 

> **Lead Summary:** സി.പി.എം 23 ാം പാര്‍ട്ടി കോൺഗ്രസിന്‍റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

സി.പി.എം 23 ാം പാര്‍ട്ടി കോൺഗ്രസിന്‍റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാര്‍ച്ച് 12 ന്  സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തോടെ ജില്ലയിലെ കായിക മഹോത്സവത്തിന് തുടക്കമാവും. കായിക മേഖലയേയും താരങ്ങളേയും  പ്രോത്സാഹിപ്പിക്കുക എന്നതാണ്  സിപിഎം എല്ലാ കാലത്തും സ്വീകരിക്കുന്ന സമീപനം.

ഇതിന്‍റെ തുടര്‍ച്ച എന്ന നിലയിയിലാണ് സമ്മേളനത്തിന്‍റെ ഭാഗമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഫുട്ബോള്‍ മൽസരം മാര്‍ച്ച് 16-22 വരെ കൂത്തുപറമ്പിലും  അഖിലേന്ത്യാ വോളിബോൾ  മാര്‍ച്ച് 18-22 വരെ പേരാവൂരിലും സംഘടിപ്പിക്കും.

ഷട്ടില്‍ ബാറ്റ് മിന്‍റണ്‍ മാര്‍ച്ച് 24-27 വരെ ചൊക്ലി ടൗണ്‍, കമ്പവലി  20ന് മട്ടന്നൂര്‍, ചെസ്സ്  -കണ്ണൂര്‍ , കബഡി കരിവെള്ളൂരിലും സംഘടിപ്പിക്കും. ഇതുകൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി കോൺഗ്രസ്സിന്‍റെ ഭാഗമായി രൂപീകരിച്ച പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിലും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

മയ്യില്‍ ഏരിയയില്‍ എല്ലാ ലോക്കലുകളിലും, മട്ടന്നൂര്‍ ഏരിയയിലെ പട്ടാന്നൂരിലും വോളി ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നുണ്ട്.  എന്ന് ജയരാജൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31087/eleven-sports-competitions-will-be-organized)