---
title: "ട്രാഫിക് പോയിന്റുകളിൽ പോലീസ് കുടിവെള്ളം എത്തിക്കുന്നതിന് തുടക്കമായി"
english_title: "Police deliver drinking water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31092/police-deliver-drinking-water"
published_at: "2022-03-11T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b278adba63_Picsart_22-03-11_16-11-11-078.jpg"
keywords: []
---

# ട്രാഫിക് പോയിന്റുകളിൽ പോലീസ് കുടിവെള്ളം എത്തിക്കുന്നതിന് തുടക്കമായി

> **Lead Summary:** ട്രാഫിക് പോയിൻറ്കളിൽ പോലീസ് കുടിവെള്ളം എത്തിക്കുന്നതിന് തുടക്കമായി. കേരള പോലീസ് അസോസിയേഷൻ ആണ് കണ്ണൂർ നഗരത്തിലെ വിവിധ പോസ്റ്റുകളിൽ കുടിവെള്ളം എത്തിക്കുന്നത്.

## Article Content

ട്രാഫിക് പോയിൻറ്കളിൽ പോലീസ് കുടിവെള്ളം എത്തിക്കുന്നതിന് തുടക്കമായി. കേരള പോലീസ് അസോസിയേഷൻ ആണ് കണ്ണൂർ നഗരത്തിലെ വിവിധ പോസ്റ്റുകളിൽ കുടിവെള്ളം എത്തിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ട്രാഫിക് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ നിർവഹിച്ചു. 

കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരുപതോളം ട്രാഫിക് പോയിൻറുകളിലാണ് ട്രാഫിക് പോലീസ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർക്കും ഹോംഗാർഡ്കൾക്കുമായി കുടിവെള്ളവും ഓറഞ്ചും എത്തിക്കുക.

നാലു വർഷമായി കെ പി ഒ എയുടെ നേതൃത്വത്തിൽ പദ്ധതി വിജയകരമായി നടത്തി വരികയായിരുന്നു ചടങ്ങിൽ കെ പി ഒ ജില്ലാ പ്രസിഡൻറ് എ സന്ദീപ് അധ്യക്ഷതവഹിച്ചു കെ പി ഓ എ ജില്ലാ സെക്രട്ടറി എം പി കൃഷ്ണൻ , രജീഷ് മനോജ്, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31092/police-deliver-drinking-water)