---
title: "കൊവിഡ് കാലത്ത് മികച്ച ഉപജീവനം കണ്ടെത്തിയ വനിതകൾക്ക് ആദരം"
english_title: "Corona time"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31113/corona-time"
published_at: "2022-03-11T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b35d8ec598_PRKR53 11.03.22.jpg"
keywords: []
---

# കൊവിഡ് കാലത്ത് മികച്ച ഉപജീവനം കണ്ടെത്തിയ വനിതകൾക്ക് ആദരം

> **Lead Summary:** കൊവിഡ് കാലത്ത് മികച്ച ഉപജീവന മാർഗം കണ്ടെത്തി ജീവിത വിജയം നേടിയ വനിതകളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ ഒരു പദ്ധതിയെങ്കിലും നടപ്പാക്കുമെന്ന് അവർ പറഞ്ഞു.

## Article Content

കൊവിഡ് കാലത്ത് മികച്ച ഉപജീവന മാർഗം കണ്ടെത്തി ജീവിത വിജയം നേടിയ വനിതകളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ ഒരു പദ്ധതിയെങ്കിലും നടപ്പാക്കുമെന്ന് അവർ പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 11 വനിതകളെയാണ് ആദരിച്ചത്. എടക്കാട് ബ്ലോക്കിലെ ടി റീന, ഇരിക്കൂറിലെ തങ്കമ്മ മാർക്കോസ്, ഇരിട്ടിയിലെ എ സീത, കല്യാശ്ശേരിയിലെ വി വി പങ്കജ, കണ്ണൂരിലെ കെ വി അൻസില, കൂത്തുപറമ്പിലെ എൻ പ്രസീത, പാനൂരിലെ കെ എം ജാനു, പയ്യന്നൂരിലെ കെ രജനി, പേരാവൂരിലെ കെ പി പ്രേമ, തളിപ്പറമ്പിലെ ജോയ്‌സി കാപ്പച്ചേരി, തലശ്ശേരിയിലെ കെ വിമല എന്നിവർ ആദരം ഏറ്റുവാങ്ങി.

ഓരോ ബ്ലോക്കിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച ഒരു വനിതയെയാണ് തെരഞ്ഞെടുത്തത്. വ്യക്തിഗത

ആസ്തി വികസനത്തിന്റെ ഭാഗമായി ആട്, പശു, കോഴി എന്നിവയെ വളർത്തുന്നതിന് കൂടുകൾ, തൊഴുത്ത് തുടങ്ങിയ നിർമിക്കുന്നതിനായിരുന്നു തൊഴിലുറപ്പ് പദ്ധതിയെ ഇവർ ഉപയോഗപ്പെടുത്തിയത്. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി.

ചടങ്ങിൽ ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ടി പി ഹൈദരലി അധ്യക്ഷനായി. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ കെ ബീന പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31113/corona-time)