---
title: "ഗ്ലോക്കോമ വാരാചരണം; ജില്ലാതല പരിപാടി നടത്തി"
english_title: "Glaucoma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31118/glaucoma"
published_at: "2022-03-11T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b384813b79_images (1).jpeg"
keywords: []
---

# ഗ്ലോക്കോമ വാരാചരണം; ജില്ലാതല പരിപാടി നടത്തി

> **Lead Summary:** ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല പരിപാടി ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തി.

## Article Content

ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല പരിപാടി ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തി.

ജില്ലാ അന്ധതാ നിവാരണ പരിപാടി പ്രോഗ്രാം ഓഫീസർ ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പ്രീത ഉദ്ഘാടനം ചെയ്തു. ജില്ലാശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാശുപത്രി ആർ എം ഒ ഡോ. സി വി ടി ഇസ്മയിൽ, ഡോ. എസ് അനിത എന്നിവർ ഗ്ലോക്കോമ ബോധവൽക്കരണ ക്ലാസെടുത്തു. ജില്ലാ മൊബൈൽ ഒഫ്താൽമിക് സർജൻ ഡോ. സന്ധ്യ റാം, ഒഫ്താൽമിക് കോ-ഓർഡിനേറ്റർ എം എം ശ്രീലത, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് എസ് ജയകുമാർതുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31118/glaucoma)