---
title: "ഏകദിന ശിൽപശാലയും മെഡിക്കൽ ക്യാമ്പും 12ന്"
english_title: "Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31120/camp"
published_at: "2022-03-11T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b38e3a1130_images (3).jpeg"
keywords: []
---

# ഏകദിന ശിൽപശാലയും മെഡിക്കൽ ക്യാമ്പും 12ന്

> **Lead Summary:** സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളിൽ ബോധവത്കരണത്തിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് അവബോധമുണ്ടാക്കാനുമായി 'കരുതൽ 2022' ഏകദിന ബോധവൽക്കരണ ശിൽപശാലയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.

## Article Content

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളിൽ ബോധവത്കരണത്തിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് അവബോധമുണ്ടാക്കാനുമായി 'കരുതൽ 2022' ഏകദിന ബോധവൽക്കരണ ശിൽപശാലയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.

പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കായുള്ള ഏകദിന ബോധവൽക്കരണ ശിൽപശാലയും മെഡിക്കൽ ക്യാമ്പും മാർച്ച് 12 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ പയ്യാവൂർ സെന്റ് ആന്റ്സ് ടൗൺ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തും. ഡോ.വി ശിവദാസൻ എം പി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31120/camp)