---
title: "കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു"
english_title: "keezhpally helth centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311365/keezhpally-helth-centre"
published_at: "2025-08-27T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af029bb2f19_WhatsApp_Image_2025-08-27_at_17.55.03.jpeg"
keywords: []
---

# കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു

> **Lead Summary:** കീഴ്പ്പള്ളി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തെ വാർഷിക വികസന പദ്‌ധതിയിൽ ഉൾപ്പെടുത്തി കീഴ്‌പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു. 10 ലക്ഷം രൂപയാണ് വാഹനത്തിന് അനുവദിച്ചിരുന്നത്. ഇതിന്റെ ഉദ്ഘാടന ചടങ്ങ് സി.എച്ച്.സി. കീഴ്‌പള്ളിയിൽ വെച്ച് നടന്നു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ് അധ്യക്ഷത വഹിച്ചു, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, വൈസ് പ്രസിഡന്റ് ജസ്സി മോൾ വാഴപ്പിള്ളി, കീഴ്പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ശോഭ, ബ്ലോക്ക് മെമ്പർ ജോളി ജോൺ, ഹോസ്പിറ്റൽ മാനേജ് കമ്മിറ്റി മെമ്പർ വി ടി തോമസ് എന്നിവർ സംസാരിച്ചു

## Article Content

കീഴ്പ്പള്ളി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തെ വാർഷിക വികസന പദ്‌ധതിയിൽ ഉൾപ്പെടുത്തി കീഴ്‌പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വാഹനം അനുവദിച്ചു. 10 ലക്ഷം രൂപയാണ് വാഹനത്തിന് അനുവദിച്ചിരുന്നത്. ഇതിന്റെ ഉദ്ഘാടന ചടങ്ങ് സി.എച്ച്.സി. കീഴ്‌പള്ളിയിൽ വെച്ച് നടന്നു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ് അധ്യക്ഷത വഹിച്ചു, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, വൈസ് പ്രസിഡന്റ് ജസ്സി മോൾ വാഴപ്പിള്ളി, കീഴ്പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ശോഭ, ബ്ലോക്ക് മെമ്പർ ജോളി ജോൺ, ഹോസ്പിറ്റൽ മാനേജ് കമ്മിറ്റി മെമ്പർ വി ടി തോമസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311365/keezhpally-helth-centre)