---
title: "നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; ഹർജി തള്ളി"
english_title: "Naveen babu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311758/naveen-babu"
published_at: "2025-08-29T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1599b56049_Screenshot_2025-08-29_131041.jpg"
keywords: []
---

# നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; ഹർജി തള്ളി

> **Lead Summary:** കണ്ണൂർ: അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.

## Article Content

കണ്ണൂർ: അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.

കേസിൽ ഇരുവിഭാ​ഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷം ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം തള്ളുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311758/naveen-babu)