---
title: "കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311896/kannur"
published_at: "2025-08-30T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2558a13aec_download_-_2025-08-30T070515.518.jpeg"
keywords: []
---

# കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു 

> **Lead Summary:** കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.

## Article Content

കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.

ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311896/kannur)