---
title: "താമരശ്ശേരി ചുരത്തിൽ മഴ തുടരുന്നതിനാൽ ​ഗതാ​ഗത നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി"
english_title: "thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/311930/thamarassery"
published_at: "2025-08-30T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b286dd5a96a_download.jpeg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ മഴ തുടരുന്നതിനാൽ ​ഗതാ​ഗത നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി

> **Lead Summary:** കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മഴ തുടരുന്നതിനാൽ ​ഗതാ​ഗത നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി. ചുരത്തിലൂടെ മൾട്ടി ആക്‌സിൽ ഒഴികെയുള്ള വാഹനങ്ങൾ മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങൾ അടിവാരത്ത് തടയുന്നതിനാൽ നിരവധി ചരക്ക് ലോറികൾ അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്. മൂന്നു ദിവസം നീണ്ട നിയന്ത്രണങ്ങൾക്ക് ഒടുവിലാണ് ഇന്നലെ താമരശ്ശേരി ചുരം നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

## Article Content

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മഴ തുടരുന്നതിനാൽ ​ഗതാ​ഗത നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി. ചുരത്തിലൂടെ മൾട്ടി ആക്‌സിൽ ഒഴികെയുള്ള വാഹനങ്ങൾ മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങൾ അടിവാരത്ത് തടയുന്നതിനാൽ നിരവധി ചരക്ക് ലോറികൾ അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്. മൂന്നു ദിവസം നീണ്ട നിയന്ത്രണങ്ങൾക്ക് ഒടുവിലാണ് ഇന്നലെ താമരശ്ശേരി ചുരം നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/311930/thamarassery)