---
title: "പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ"
english_title: "Palakkadshokedeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312002/palakkadshokedeath"
published_at: "2025-08-30T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2b5cc7ae2f_1000125233.jpg"
keywords: []
---

# പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ

> **Lead Summary:** **പാലക്കാട്: **പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചെറുപ്പുളശ്ശേരി കാറൽമണ്ണയിലാണ് സംഭവം. വെസ്റ്റ് ബം​ഗാൾ സ്വദേശിയായ രഞ്ജിത്ത് പ്രമാണിക് ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിനോട് ചേർന്നുളള പാടത്തിലാണ് പന്നിക്ക് കെണി വെച്ചത്.കഴിഞ്ഞദിവസം രാത്രിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈൻ വലിച്ചയാൾ, ഭൂമിയുടെ ഉടമസ്ഥൻ എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**പാലക്കാട്: **പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചെറുപ്പുളശ്ശേരി കാറൽമണ്ണയിലാണ് സംഭവം. വെസ്റ്റ് ബം​ഗാൾ സ്വദേശിയായ രഞ്ജിത്ത് പ്രമാണിക് ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിനോട് ചേർന്നുളള പാടത്തിലാണ് പന്നിക്ക് കെണി വെച്ചത്.കഴിഞ്ഞദിവസം രാത്രിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈൻ വലിച്ചയാൾ, ഭൂമിയുടെ ഉടമസ്ഥൻ എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312002/palakkadshokedeath)