---
title: "യുക്രെയിനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് കൗൺസലിങ്ങുമായി എരഞ്ഞോളി പഞ്ചായത്ത്"
english_title: "Counciling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31202/counciling"
published_at: "2022-03-12T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622bf777498ef_counciling.jpg"
keywords: []
---

# യുക്രെയിനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് കൗൺസലിങ്ങുമായി എരഞ്ഞോളി പഞ്ചായത്ത്

> **Lead Summary:** യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും കൗൺസലിങ്ങ് ക്ലാസുമായി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്. യുദ്ധഭൂമിയിൽ നിന്ന് തിരിച്ചെത്തിയ ആറ് വിദ്യാർഥികൾക്കാണ് മാനസിക പിരിമുറക്കം മാറാൻ ആദ്യഘട്ടമെന്ന നിലയിൽ ക്ലാസ് നൽകിയത്.

## Article Content

യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും കൗൺസലിങ്ങ് ക്ലാസുമായി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്. യുദ്ധഭൂമിയിൽ നിന്ന് തിരിച്ചെത്തിയ ആറ് വിദ്യാർഥികൾക്കാണ് മാനസിക പിരിമുറക്കം മാറാൻ ആദ്യഘട്ടമെന്ന നിലയിൽ ക്ലാസ് നൽകിയത്.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ അധ്യക്ഷനായി. സൈക്കോതെറാപ്പിസ്റ്റ് എ വി രത്നൻ മാസ്റ്റർ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബിജു, പഞ്ചായത്ത് അംഗങ്ങളായ എം ബാലൻ, കെ ഷാജി, പഞ്ചായത്ത് അസി. സെക്രട്ടറി പി കെ ശശിധരൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31202/counciling)