---
title: "ഓ​ഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്തിക്കും"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312073/thiruvanaththapuram"
published_at: "2025-08-30T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2ffa293eb9_images_(17).jpeg"
keywords: []
---

# ഓ​ഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്തിക്കും

> **Lead Summary:** തിരുവനന്തപുരം:ഓ​ഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഓ​ഗസ്റ്റ് 31ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്.

## Article Content

തിരുവനന്തപുരം:ഓ​ഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഓ​ഗസ്റ്റ് 31ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312073/thiruvanaththapuram)