---
title: "ലോക ഉപഭോക്തൃ സംരക്ഷണ ദിനം 15ന്"
english_title: "Consumer rights"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31208/consumer-rights"
published_at: "2022-03-12T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c00fecc17c_images (2).jpeg"
keywords: []
---

# ലോക ഉപഭോക്തൃ സംരക്ഷണ ദിനം 15ന്

> **Lead Summary:** ലോക ഉപഭോക്തൃ സംരക്ഷണ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി കണ്ണൂർ സ്പോട്സ് കൗൺസിൽ ഹാളിൽ മാർച്ച് 15ന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ നടത്തും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് രവി സുഷ അധ്യക്ഷത വഹിക്കും. തുടർന്ന് ഉപഭോക്തൃ വിഷയങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് ഉണ്ടാകും.**

## Article Content

ലോക ഉപഭോക്തൃ സംരക്ഷണ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി കണ്ണൂർ സ്പോട്സ് കൗൺസിൽ ഹാളിൽ മാർച്ച് 15ന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ നടത്തും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് രവി സുഷ അധ്യക്ഷത വഹിക്കും. തുടർന്ന് ഉപഭോക്തൃ വിഷയങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് ഉണ്ടാകും.**

രചനാ മത്സരം**

ലോക ഉപഭോക്തൃ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി 'ഉപഭോക്തൃ സംരക്ഷണ നിയമം-2019 പ്രത്യാശകൾ' എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കും. മാർച്ച് 15ന് രാവിലെ 10 മണിക്ക് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിലാണ് മത്സരം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ഫോൺ: 9188527327, 9495650050

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31208/consumer-rights)