---
title: "ഡിജിറ്റല്‍ യൂനിവേഴ്സിറ്റി ഓഫ് കേരളയുടെ വിവിധ പി.ജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു."
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31210/apply-now"
published_at: "2022-03-12T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c040b475af_images.png"
keywords: []
---

# ഡിജിറ്റല്‍ യൂനിവേഴ്സിറ്റി ഓഫ് കേരളയുടെ വിവിധ പി.ജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

> **Lead Summary:** ഡിജിറ്റല്‍ യൂനിവേഴ്സിറ്റി ഓഫ് കേരളയുടെ (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം) വിവിധ പി.ജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

## Article Content

ഡിജിറ്റല്‍ യൂനിവേഴ്സിറ്റി ഓഫ് കേരളയുടെ (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം) വിവിധ പി.ജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

വിജ്ഞാപനം https://duk.ac.inല്‍. എം.ടെക്-കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (സ്‍പെഷലൈസേഷനുകള്‍-കണക്ടഡ് സിസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയറിങ്), സീറ്റുകള്‍ 90. യോഗ്യത: ബി.ടെക്/ബി.ഇ സി.സി.എസ്/ഐ.ടി/ഇ.സി/ഇ.ഇ/ഇന്‍സ്ട്രുമെന്റേഷന്‍)/എം.സി.എ/എം.എസ് സി(സി.എസ്/ഐ.ടി)/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്), പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍.

എം.ടെക്-ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ് (സ്‍പെഷലൈസേഷന്‍-ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഹാര്‍ഡ് വെയര്‍, സിഗ്നല്‍ പ്രോസസിങ് ആന്‍ഡ് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്-റോബോട്ടിക്സ്, കമ്ബ്യൂട്ടേഷനല്‍ ഇമേജിങ്), സീറ്റുകള്‍ 60, യോഗ്യത: BTech/BE (EE/ECE/AEI/EI/റോബോട്ടിക്സ്)/MSc ഇലക്ടോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം; ഗേറ്റ് സ്കോര്‍.

എം.ടെക്-ഇലക്‌ട്രോണിക് പ്രോഡക്‌ട് ഡിസൈന്‍, സീറ്റുകള്‍ 20. യോഗ്യത: ബി.ടെക്/എം.എസ് സി. എം.എസ് സി-കമ്ബ്യൂട്ടര്‍ സയന്‍സ് (സ്‍പെഷലൈസേഷനുകള്‍-മെഷീന്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, സോഫ്റ്റ്വെയര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്, സ്പീച്ച്‌ & ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ആന്‍ഡ് ബ്ലോക്ക്ചെയിന്‍ ടെക്നോളജീസ്), യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സയന്‍സ്/എന്‍ജിനീയറിങ് ബിരുദം (മാത്സ് ഒരു വിഷയമായിരിക്കണം) അല്ലെങ്കില്‍, ബി.ഇ/ബി.കെട് (ഇലക്‌ട്രോണിക്സ്/ഐ.ടി/കമ്ബ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍സ്) . എം.എസ് സി-കമ്ബ്യൂട്ടര്‍ സയന്‍സ് (സ്‍പെഷലൈസേഷന്‍-ഡാറ്റാ അനലിറ്റിക്സ്, ജിയോസ്‍പേഷ്യല്‍ അനലിറ്റിക്സ്‌എം .എസ് സി-ഡാറ്റാ അനലിറ്റിക്സ്, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ് സി (ജിയോളജി/ജിയോഗ്രഫി/സി.എസ്/ഇന്‍ഫര്‍മാറ്റിക്സ് അല്ലെങ്കില്‍ ബി.ടെക് സിവില്‍)/ബി.എസ്.സി (ബയോളജിക്കല്‍ സയന്‍സസ്/കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) . എം.എസ്.സി-ഇലക്‌ട്രോണിക്സ്, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ്.സി/ബി.ടെക്/ബി.സി.എ/എം.ബി.ബി.എസ് യം. എം.എസ്.സി-ഇക്കോളജി-യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ്.സി/ബി.ടെക്/ബി.ഇ (സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍) .

എം.ബി.എ (സ്‍പെഷലൈസേഷനുകള്‍-ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റല്‍ ഗവേണന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, ഫിനാന്‍സ്, എച്ച്‌.ആര്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ്, മാര്‍ക്കറ്റിങ്, ഓപറേഷന്‍സ്, സിസ്റ്റംസ് ടെക്നോളജി മാനേജ്മെന്റ്), യോഗ്യത: ഡിഗ്രി/പി.ജി 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. അപേക്ഷ ഓണ്‍ലൈനായി മേയ് ഒന്നിനകം സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31210/apply-now)