---
title: "ഇന്ന്  റേഷന്‍കട തുറന്ന് പ്രവര്‍ത്തിക്കും"
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312112/thiruvananthapuram"
published_at: "2025-08-31T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b39d8c4bd59_images_(3).jpeg"
keywords: []
---

# ഇന്ന്  റേഷന്‍കട തുറന്ന് പ്രവര്‍ത്തിക്കും

> **Lead Summary:** കണ്ണൂർ: ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം 31 ന് അവസാനിക്കുന്നതിനാല്‍ അന്നേദിവസം എല്ലാ റേഷന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. രണ്ടാം തീയതി മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്നും ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബറിലും കൈപ്പറ്റാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

കണ്ണൂർ: ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം 31 ന് അവസാനിക്കുന്നതിനാല്‍ അന്നേദിവസം എല്ലാ റേഷന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ ഒന്നിന് റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കും. രണ്ടാം തീയതി മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്നും ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബറിലും കൈപ്പറ്റാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312112/thiruvananthapuram)