---
title: "സം​​​സ്ഥാ​​​ന​​​ത്ത് ഫ്‌​​​ളെക്സ് നി​​​രോ​​​ധ​​​നം ക​​​ര്‍​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി"
english_title: "Flex banning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31213/flex-banning"
published_at: "2022-03-12T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c06fd76aa2_Screenshot_2022-03-12-08-04-33-953_com.facebook.katana.jpg"
keywords: []
---

# സം​​​സ്ഥാ​​​ന​​​ത്ത് ഫ്‌​​​ളെക്സ് നി​​​രോ​​​ധ​​​നം ക​​​ര്‍​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി

> **Lead Summary:** കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഫ്‌​​​ളെക്സ് നി​​​രോ​​​ധ​​​നം ക​​​ര്‍​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

## Article Content

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഫ്‌​​​ളെക്സ് നി​​​രോ​​​ധ​​​നം ക​​​ര്‍​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

പി​​​വി​​​സി ഫ്‌​​​ളെ​​​ക്സി​​​ന്‍റെ നി​​​ര്‍​മാ​​​ണ​​​വും ഉ​​​പ​​​യോ​​​ഗ​​​വും ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചി​​​റ്റാ​​​റ്റി​​​ന്‍​ക​​​ര സ്വ​​​ദേ​​​ശി ബി.​​​എ​​​സ്. ശ്യാം​​​കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ , ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ച​​​ര​​​ണ​​​ത്തി​​​നു​​​ള്‍​പ്പെ​​​ടെ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ എ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ഫ്‌​​​ളെക്‌​​​സ് നി​​​ര്‍​മാ​​​ണ​​​വും ഇ​​​തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​വും ത​​​ട​​​യ​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യം.

2019 ല്‍ ​​​ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണി​​​ത്. പൊ​​​തു​​​നി​​​ര​​​ത്തു​​​ക​​​ളി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത ബോ​​​ര്‍​ഡു​​​ക​​​ളും ഫ്‌​​​ളെ​​​ക്‌​​​സു​​​ക​​​ളും സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു ത​​​ട​​​ഞ്ഞ് 2021 ജ​​​നു​​​വ​​​രി 14നു ​​​ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31213/flex-banning)