---
title: "ലൈംഗിക അതിക്രമ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു"
english_title: "Makeup artist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31217/makeup-artist"
published_at: "2022-03-12T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c0ca9660ab_images (4).jpeg"
keywords: []
---

# ലൈംഗിക അതിക്രമ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

> **Lead Summary:** ലൈംഗിക അതിക്രമ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

## Article Content

ലൈംഗിക അതിക്രമ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും  ചെയ്തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. എറണാകുളം ചക്കരപ്പറമ്ബ് സ്വദേശിയാണ് അനീസ് അന്‍സാരി. ഒരാഴ്ചമുമ്ബാണ് യുവതികള്‍ അനീസ് അന്‍സാരിക്കെതിരെ മീടു  പോസ്റ്റ് ഇട്ടിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു നേരത്തെ വിശദമാക്കിയിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31217/makeup-artist)