---
title: "കവർ പ്രകാശനം ചെയ്തു."
english_title: "Cover punished"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31219/cover-punished"
published_at: "2022-03-12T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c0e37d7112_Picsart_22-03-12_08-36-16-959.jpg"
keywords: []
---

# കവർ പ്രകാശനം ചെയ്തു.

> **Lead Summary:** കേളകം : സോജൻ കേളകം രചിച്ച കെമി എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫ് നിർവ്വഹിച്ചു. കെ.പി.ഷാജി, പി.പി. വ്യാസ് ഷാ, റെജി പീറ്റർ തുങ്ങിയവർ സംസാരിച്ചു.

## Article Content

കേളകം : സോജൻ കേളകം രചിച്ച കെമി എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫ് നിർവ്വഹിച്ചു. കെ.പി.ഷാജി, പി.പി. വ്യാസ് ഷാ, റെജി പീറ്റർ തുങ്ങിയവർ സംസാരിച്ചു.

കണ്ണൂർ കൈരളി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന കെമി, കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ കൂടിയായ സോജൻ കേളകത്തിന്റെ നാൽപ്പതോളം കവിതകളുടെ സമാഹാരമാണ്.

കഥാകൃത്തും നിരൂപകനുമായ പി. ശെൽവരാജിന്റെ അവതാരികയോടെ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ കവർചിത്രവും രേഖാചിത്രങ്ങളും നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത ചിത്രകാരൻ റെജി പീറ്ററാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31219/cover-punished)