---
title: "സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും"
english_title: "Cpim "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31220/cpim"
published_at: "2022-03-12T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c0f2ba7b83_images (5).jpeg"
keywords: []
---

# സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും

> **Lead Summary:** രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.അടുത്ത മാസം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചര്‍ച്ചകളാണ് മുഖ്യ അജണ്ട.

## Article Content

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും.അടുത്ത മാസം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചര്‍ച്ചകളാണ് മുഖ്യ അജണ്ട.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ട് പിബി തയ്യാറാക്കും.ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ഇതിന് പുറമെ നിലവിലെ രാഷ്ട്രീയ സാഹചര്യം, പഞ്ചാബ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും .

ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31220/cpim)