---
title: "എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും"
english_title: "Train update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31222/train-update"
published_at: "2022-03-12T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c16b853534_images (6).jpeg"
keywords: []
---

# എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും

> **Lead Summary:** കൊച്ചി: എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും.

## Article Content

കൊച്ചി: എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും.

ഇതുവഴി പോകേണ്ട ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ശബരി എക്സ്പ്രസ് (17230) , പരശുറാം എക്സ്പ്രസ് (16649) , കോബ്ര-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647) , കൊച്ചുവേളി-ലോകമാന്യതിലക് ​ഗരീബ് രഥ് (12202) എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്.

ശബരി എക്സ്പ്രസ് 12, 14, 19, 22 തിയതികളില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ജം​ഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിലായിരിക്കും നിര്‍ത്തുക. ഇതേ ദിവസങ്ങളില്‍ പരശുറാം എക്സ്പ്രസ് തൃപ്പൂണിത്തുറ, പിറവം റോഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ജം​ഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും നിര്‍ത്തുക.

കോബ്ര-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് തീവണ്ടി 14ന് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. തൃപ്പൂണിത്തുറ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. എറണാകുളം ജം​ഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്. കൊച്ചുവേളി-ലോകമാന്യതിലക് ​ഗരീബ് രഥ് 13ന് ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. ആലപ്പുഴയിലും എറണാകുളം ജം​ഗ്ഷനിലുമായിരിക്കും സ്റ്റോപ്പുകള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31222/train-update)