---
title: "പുസ്തകപ്പൂക്കളമൊരുക്കി പടിയൂർ പൊതുജന വായനശാല ഗ്രന്ഥാലയം"
english_title: "Padiyoorvayanasala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312228/padiyoorvayanasala"
published_at: "2025-08-31T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b4381dd8ef1_1000125503.jpg"
keywords: []
---

# പുസ്തകപ്പൂക്കളമൊരുക്കി പടിയൂർ പൊതുജന വായനശാല ഗ്രന്ഥാലയം

> **Lead Summary:** **ഇരിട്ടി: **ഓണപ്പൂവും കാക്കപ്പൂവും ജമന്തിയും മല്ലികയും കളം നിറയുന്ന പൂക്കളത്തിൽ ഇന്ത്യൻ ഭരണഘടനയും, കെ.ആർ. മീരയുടെ ആരാച്ചാരും വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകളും, ഒ.വി. വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസവും, മനീഷ് മുഴക്കുന്നിൻ്റെ കീളുവാരങ്ങളും ഓണാപൂക്കളത്തിന്റെ ഭാഗമായി പടിയൂർ പൊതുജനവായനശാല ഗ്രന്ഥാലയമൊരുക്കിയ പുസ്തക പൂക്കളം ഓണക്കാലത്തെ നവ്യാനുഭവമായി. ഒരുമിച്ചോണസദ്യയുണ്ടും കലാപരിപാടികളുമായി ഒരു പകൽ നീണ്ട ഓണാഘോഷം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **ഓണപ്പൂവും കാക്കപ്പൂവും ജമന്തിയും മല്ലികയും കളം നിറയുന്ന പൂക്കളത്തിൽ ഇന്ത്യൻ ഭരണഘടനയും, കെ.ആർ. മീരയുടെ ആരാച്ചാരും വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകളും, ഒ.വി. വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസവും, മനീഷ് മുഴക്കുന്നിൻ്റെ കീളുവാരങ്ങളും ഓണാപൂക്കളത്തിന്റെ ഭാഗമായി പടിയൂർ പൊതുജനവായനശാല ഗ്രന്ഥാലയമൊരുക്കിയ പുസ്തക പൂക്കളം ഓണക്കാലത്തെ നവ്യാനുഭവമായി. ഒരുമിച്ചോണസദ്യയുണ്ടും കലാപരിപാടികളുമായി ഒരു പകൽ നീണ്ട ഓണാഘോഷം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു.

പി. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പഞ്ചായത്തംഗം കെ. രാജീവ്‌, നേതൃസമിതി കൺവീനർ എ. ബൈജു, വായനശാല സെക്രട്ടറി കെ.പി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312228/padiyoorvayanasala)