---
title: "രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍"
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312320/thiruvananthapuram"
published_at: "2025-09-01T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b52d2142667_download_(40).jpeg"
keywords: []
---

# രാജ്യത്ത് വാണിജ്യ പാചകവാതക വില കുറച്ചു, പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

> **Lead Summary:** ഡല്‍ഹി : രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതായി എണ്ണ വിപണന കബനികള്‍ അറിയിച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്‍റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം.ഓഗസ്റ്റ് 31 ന് അർധരാത്രിയാണ് എണ്ണക്കബനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.14.2 കിലോഗ്രാം ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കബനികള്‍ അറിയിച്ചു. കഴിഞ്ഞ മാസവും എണ്ണ വിപണന കബനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്‍റെ വില 33.50 രൂപ കുറച്ചിരുന്നു.

## Article Content

ഡല്‍ഹി : രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതായി എണ്ണ വിപണന കബനികള്‍ അറിയിച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്‍റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം.ഓഗസ്റ്റ് 31 ന് അർധരാത്രിയാണ് എണ്ണക്കബനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.14.2 കിലോഗ്രാം ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കബനികള്‍ അറിയിച്ചു. കഴിഞ്ഞ മാസവും എണ്ണ വിപണന കബനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്‍റെ വില 33.50 രൂപ കുറച്ചിരുന്നു.

അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ ഉണ്ടായത്. ഇത് പ്രകാരം ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില ഇന്ന് മുതല്‍ 1580 രൂപയായിരിക്കും. കേരളത്തില്‍ കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കബനികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312320/thiruvananthapuram)