---
title: "ഒഴുകുന്ന പൂക്കളം തീർത്ത് സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്"
english_title: "Swimmingwawes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312392/swimmingwawes"
published_at: "2025-09-01T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b55cd27f5ed_1000125947.jpg"
keywords: []
---

# ഒഴുകുന്ന പൂക്കളം തീർത്ത് സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്

> **Lead Summary:** **കണ്ണൂർ: **നീന്തൽ കുളത്തിൽ ഒഴുകുന്ന പൂക്കളമൊരുക്കി പള്ളിക്കുന്നിലെ സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്. ക്ലബിൻ്റെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലനം നൽകി വരുന്ന പള്ളിക്കുന്ന് തയ്യിൽ കുളത്തിലാണ് ക്ലബിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഒഴുകുന്ന ഓണപ്പൂക്കളം ഒരുക്കിയത്.

## Article Content

**കണ്ണൂർ: **നീന്തൽ കുളത്തിൽ ഒഴുകുന്ന പൂക്കളമൊരുക്കി പള്ളിക്കുന്നിലെ സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്. ക്ലബിൻ്റെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലനം നൽകി വരുന്ന പള്ളിക്കുന്ന് തയ്യിൽ കുളത്തിലാണ് ക്ലബിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഒഴുകുന്ന ഓണപ്പൂക്കളം ഒരുക്കിയത്.

പഠിതാക്കൾ, തയ്യിൽ കുളത്തിൽ നിന്നും നീന്തൽ പഠിച്ചവർ , നീന്താനെത്തുന്നവർ, പരിശീലകർ എന്നിവരുടെ കൂട്ടായ്മയിലാണ് ഓണാഘോഷവും ജലോപരിതലത്തിൽ ഒഴുകുന്ന പൂക്കളവും ഒരുക്കിയത്.കുട്ടികളുടെ സൗഹൃദ നീന്തൽ മത്സരം, കലാപരിപാടികൾ, പായസവിതരണം എന്നിവയും നടന്നു.പ്രസിഡൻ്റ് അഡ്വ. വിനോദ് രാജ്, സെക്രട്ടറി ജയ്ദീപ് ചന്ദ്രൻ, രാജേഷ് തയ്യിൽ, കൃഷ്ണപ്രവീൺ, സിന്ധു സുജിത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312392/swimmingwawes)