---
title: "ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇരട്ട സഹോദരികൾ"
english_title: "Twinsgivethemhair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312399/twinsgivethemhair"
published_at: "2025-09-01T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5664f10ef7_1000126147.jpg"
keywords: []
---

# ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇരട്ട സഹോദരികൾ

> **Lead Summary:** **ഇരിട്ടി : **ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മാതൃക ആയിരിക്കുകയാണ് കോളിക്കടവ് സ്വദേശിനികളായ ഇരട്ടസഹോദരങ്ങളായ അഷികയും ഋഷികയും . മട്ടന്നൂർ അമ്മ പാലിയേറ്റിവ് സൊസൈറ്റി പ്രവർത്തകർക്കാണ് ഇരുവരും മുടി ദാനം നൽകിയിരിക്കുന്നത് . കോളിക്കടവ് സ്വദേശി പൊതുപ്രവർത്തകനും സി പി എം പായം ബ്രാഞ്ച് സെക്രട്ടറിയുമായ എം. സുമേഷിന്റെയും മിനിയുടെയും മക്കളായ ഇരുവരും ഇരിട്ടി സി എം ഐ ക്രൈസ്റ്റ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികളാണ്. കോളിക്കടവിലെ സ്നിഗ്ത ഷാജു ,അനില സജിത്ത് എന്നവരും മുടി ദാനം ചെയ്തു . കോളിക്കടവ് ബിജു ചാലോടൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആണ് ഇരട്ട സഹോദരികൾ മുടി മുറിച്ചു നൽകിയത്.

## Article Content

**ഇരിട്ടി : **ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മാതൃക ആയിരിക്കുകയാണ് കോളിക്കടവ് സ്വദേശിനികളായ ഇരട്ടസഹോദരങ്ങളായ അഷികയും ഋഷികയും . മട്ടന്നൂർ അമ്മ പാലിയേറ്റിവ് സൊസൈറ്റി പ്രവർത്തകർക്കാണ് ഇരുവരും മുടി ദാനം നൽകിയിരിക്കുന്നത് . കോളിക്കടവ് സ്വദേശി പൊതുപ്രവർത്തകനും സി പി എം പായം ബ്രാഞ്ച് സെക്രട്ടറിയുമായ എം. സുമേഷിന്റെയും മിനിയുടെയും മക്കളായ ഇരുവരും ഇരിട്ടി സി എം ഐ ക്രൈസ്റ്റ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികളാണ്. കോളിക്കടവിലെ സ്നിഗ്ത ഷാജു ,അനില സജിത്ത് എന്നവരും മുടി ദാനം ചെയ്തു . കോളിക്കടവ് ബിജു ചാലോടൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആണ് ഇരട്ട സഹോദരികൾ മുടി മുറിച്ചു നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312399/twinsgivethemhair)