---
title: "ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312440/thiruvanaththapuram"
published_at: "2025-09-02T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b645f55d909_IMG-20250902-WA0002.jpg"
keywords: []
---

# ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** തിരുവനന്തപുരം:നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്.

## Article Content

തിരുവനന്തപുരം:നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്.

നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312440/thiruvanaththapuram)