---
title: "രാത്രികാല മൃഗചികിത്സാ സേവനം : വാക്ക് ഇൻ ഇന്റർവ്യൂ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312450/kannur"
published_at: "2025-09-02T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6650de48c8_images_(7).jpeg"
keywords: []
---

# രാത്രികാല മൃഗചികിത്സാ സേവനം : വാക്ക് ഇൻ ഇന്റർവ്യൂ

> **Lead Summary:** കണ്ണൂർ :മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് ബി വി എസ് സി ആൻഡ് എ എച്ച് വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. എടക്കാട്, പാനൂർ ബ്ലോക്കുകളിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനും ഇരിട്ടി ബ്ലോക്കിലുള്ള മൊബൈൽ വെറ്ററിനറി യൂനിറ്റിലേക്കുമാണ് നിയമനം.

## Article Content

കണ്ണൂർ :മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് ബി വി എസ് സി ആൻഡ് എ എച്ച് വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. എടക്കാട്, പാനൂർ ബ്ലോക്കുകളിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനും ഇരിട്ടി ബ്ലോക്കിലുള്ള മൊബൈൽ വെറ്ററിനറി യൂനിറ്റിലേക്കുമാണ് നിയമനം.

താൽപര്യമുള്ള വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം സെപ്റ്റംബർ മൂന്നിന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0497 2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312450/kannur)