---
title: "തൊണ്ണൂറ്റി ഒന്നാമത് രാജവെമ്പാലയും ഫൈസൽ വിളക്കോടിന് മുന്നിൽ പത്തി മടക്കി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312457/kelakam"
published_at: "2025-09-02T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b67a4627d4d_IMG-20250902-WA0017.jpg"
keywords: []
---

# തൊണ്ണൂറ്റി ഒന്നാമത് രാജവെമ്പാലയും ഫൈസൽ വിളക്കോടിന് മുന്നിൽ പത്തി മടക്കി

> **Lead Summary:** **കേളകം**: മൂന്ന് വർഷത്തിനിടെ തൊണ്ണൂറ്റി ഒന്നാമത് രാജവെമ്പാലയും ഫൈസൽ വിളക്കോടിന് മുമ്പിൽ പത്തി മടക്കി. ആറളം പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ ചന്ദ്രൻ്റെ വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്നാണ് രാജവെമ്പാലയെകണ്ണൂർ മാർക്ക് സംഘട നയുടെ പ്രവർത്തകനും വനം വകുപ്പിൽ താൽക്കാലിക വാച്ച റുമായ ഫൈസൽ വിളക്കോട് പിടികൂടിയത്.

## Article Content

**കേളകം**: മൂന്ന് വർഷത്തിനിടെ തൊണ്ണൂറ്റി ഒന്നാമത് രാജവെമ്പാലയും ഫൈസൽ വിളക്കോടിന് മുമ്പിൽ പത്തി മടക്കി. ആറളം പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ ചന്ദ്രൻ്റെ വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്നാണ് രാജവെമ്പാലയെകണ്ണൂർ മാർക്ക് സംഘട നയുടെ പ്രവർത്തകനും വനം വകുപ്പിൽ താൽക്കാലിക വാച്ച റുമായ ഫൈസൽ വിളക്കോട് പിടികൂടിയത്.

മൂന്ന് വർഷത്തിനുള്ളിൽ മൂവായിരത്തി മുന്നൂറോളം വിവിധയിനം പാ മ്പുകളെ ഫൈസൽ പിടികൂടി യിട്ടുണ്ട്. പാമ്പിനെ പിടികൂടാൻ സഹായം തേടി ഫൈസൽ വിളക്കോടിൻ്റെ ഫോണിനും വിശ്രമമുണ്ടാകാറില്ല.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്നെ സ മീപിക്കുന്ന ആളുകളുടെ പരിഭ്രാന്തിയകറ്റാൻ ഫൈസൽ തയാറാണ്.

കടുവയും കാട്ടുപോത്തും കാട്ടാനകളും ഉൾപ്പെടെയു ള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നതിനെ തുടർന്നു പൊറുതി മുട്ടിയ മലയോര ജനതയുടെ മുന്നിലേക്ക് രാജവെമ്പാലകൾ കുടി എത്തിത്തുടങ്ങിയത് മലയോര വാസികളുടെ ഉറക്കം കെടുത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312457/kelakam)