---
title: "സഹവാസ ക്യാമ്പ് നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312473/iritty"
published_at: "2025-09-02T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b68e0de9cac_IMG-20250902-WA0038.jpg"
keywords: []
---

# സഹവാസ ക്യാമ്പ് നടത്തി 

> **Lead Summary:** ഇരിട്ടി: കുട്ടികളിൽ സാമൂഹ്യബോധം ഉണ്ടാക്കുന്നതിനും സ്വയം പര്യാപ്തത സൃഷ്ടിക്കുന്നതിനും നേതൃപാടവം വളർത്തുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ആരംഭിച്ച പദ്ധതിയായ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ

## Article Content

ഇരിട്ടി: കുട്ടികളിൽ സാമൂഹ്യബോധം ഉണ്ടാക്കുന്നതിനും സ്വയം പര്യാപ്തത സൃഷ്ടിക്കുന്നതിനും നേതൃപാടവം വളർത്തുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ആരംഭിച്ച പദ്ധതിയായ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ

ആറളം ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ നേതൃത്തത്തിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ആറളം ഗ്രാമ പഞ്ചായത്തംഗം പി ഷൈൻ ബാബു ഉദ്ഘാടനം ചെയ്തു .എസ് എം സി ചെയർമാൻ എൻ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു .കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു.

പ്രഥമാധ്യാപിക എം വി ബിന്ദു സ്വാഗതവും അസിസ്റ്റൻറ് കോഡിനേറ്റർ എം ലാവണ്യ നന്ദിയും പറഞ്ഞു.പി ടി എ വൈസ് പ്രസിഡണ്ട് സി അബ്ദുല്ലത്തീഫ് , അധ്യാപകരായ ടി വി ഷിജേഷ് , പി ജി അജേഷ് , സിനി വർഗീസ് , സ്വർണ്ണ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് രണ്ട് ദിവസങ്ങളിലായി നടന്നവിവിധ സെഷനുകളിൽ

ജീവിത നൈപൂണികൾ അതിജീവനത്തിന്,സ്വയം കരുതൽ സ്വസ്ഥ ജീവിതത്തിന് , നാടക കല നാടൻകല സംസ്കാരം ചരിത്രം , സാഹിത്യം സാമൂഹ്യബോധം , വ്യായാമം ആരോഗ്യ ജീവിതത്തിന് എന്നീ വിഷയങ്ങളെ പുരസ്ക്കരിച്ച്

അബൂബക്കർ കീച്ചേരി ,ഫൈസൽ വിളക്കോട്, കലാകാരൻ നിപുൺ പായം, പ്രേമദാസൻ കൊച്ചോത്ത് , ഡ്രിൽ ഇൻസ്ട്രക്ടർ റീന പി എ തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312473/iritty)