---
title: "മരം മുറിയെ ചൊല്ലി കണ്ണൂര്‍ കോര്‍പ്പറേഷനും  ഡി ഐ ജിഓഫീസും തമ്മിൽ തർക്കം:  കരാറുകാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു"
english_title: "Dispute over wood"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31254/dispute-over-wood"
published_at: "2022-03-12T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c3da0542bc_Picsart_22-03-12_11-58-22-604.jpg"
keywords: []
---

# മരം മുറിയെ ചൊല്ലി കണ്ണൂര്‍ കോര്‍പ്പറേഷനും  ഡി ഐ ജിഓഫീസും തമ്മിൽ തർക്കം:  കരാറുകാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു

> **Lead Summary:** മരം മുറിയെ ചൊല്ലി കണ്ണൂര്‍ കോര്‍പ്പറേഷന്നും ഡി ഐ ജിഓഫീസും തമ്മിലെ പോരിനൊടുവിൽ കോർപറേഷൻ കോംപൗണ്ട് ശുചീകരണത്തിനെത്തിയ കരാറുകാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കോർപറേഷൻ വളപ്പിലെ മരം മുറിക്കാൻ കരാറെടുത്ത എംകെ ജോഷിബിനെതിരെയാണ് കേസെന്ന് ടൗൺ പോലീസ് ഇന്ന് അറിയിച്ചു.

## Article Content

മരം മുറിയെ ചൊല്ലി കണ്ണൂര്‍ കോര്‍പ്പറേഷന്നും ഡി ഐ ജിഓഫീസും തമ്മിലെ പോരിനൊടുവിൽ കോർപറേഷൻ കോംപൗണ്ട് ശുചീകരണത്തിനെത്തിയ കരാറുകാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കോർപറേഷൻ വളപ്പിലെ മരം മുറിക്കാൻ കരാറെടുത്ത എംകെ ജോഷിബിനെതിരെയാണ് കേസെന്ന് ടൗൺ പോലീസ് ഇന്ന് അറിയിച്ചു.

അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ കടന്നു, ക്യാംപ് ഓഫീസിന് കേട് പാട് ഉണ്ടാക്കി, എന്നതാണ് കുറ്റം. ബുധനാഴ്ച്ച വൈകുന്നേരമാണ് വിവാദമായ സംഭവങ്ങളുടെ തുടക്കം. കോര്‍പ്പറേഷന് പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന്റെ മുന്നോടിയായി ഓഫീസ് പരിസരത്തുണ്ടായിരുന്ന മരം മുറിച്ച് മാറ്റുമ്പോള്‍ ശിഖരം ഡിഐജിയുടെ വസതിയുടെ കോമ്പൗണ്ടില്‍ പതിച്ചതാണ് പോലീസിനെ ചൊടിപ്പിച്ചത്.

വ്യാഴാഴ്ച്ച തൊഴിലാളികളെ പോലീസ് കസ്റ്റഡയിൽ എടുത്തെങ്കിലും മേയർ ഇടപെട്ട് മോചിപ്പിച്ചു. മേയർ മുഖ്യമന്ത്രിക്ക് പരാതിയും നൽകി. പ്രശ്നങ്ങൾ കഴിഞ്ഞെന് കരുതുമ്പോഴാണ് പോലീസ് കേസെടുത്തത് ഡി ഐ ജി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് മേയർ ഇന്ന് ആരോപിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31254/dispute-over-wood)