---
title: "മുഹമ്മദ് നബി യുടെ 1500-ാം ജന്മദിനം അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ ആഘോഷിക്കും"
english_title: " 1500th birth anniversary of Prophet Muhammad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312568/1500th-birth-anniversary-of-prophet-muhammad"
published_at: "2025-09-02T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6eb28d7617_WhatsApp_Image_2025-09-02_at_13.06.30.jpeg"
keywords: []
---

# മുഹമ്മദ് നബി യുടെ 1500-ാം ജന്മദിനം അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ ആഘോഷിക്കും

> **Lead Summary:** അടക്കാത്തോട് : മുഹമ്മദ് നബി യുടെ 1500-ാം ജന്മദിനം വിവിധ പരിപാടികളോടെ സെപ്തംബർ 3, 4, 5, 6 തീയതികളിൽ അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ ശംസുൽ ജലമ നഗറിൽ നടക്കുമെന്ന് നബിദിനാഘോഷക്കമ്മറ്റി അറിയിച്ചു.കമ്മിറ്റി ഭാരവാഹികളായ മസ്ജിദ് ഇമാം സിയാസ് യമാനി, നബിദിന സ്വാഗത സംഘം ചെയർമാൻ മുഹമ്മദലി കൊച്ചഴത്തിൽ,കൺവീനർ അബ്ദുൽ ഖാദർ പാണപ്പുറം, മസ്ജിദ് കമ്മറ്റി സെക്രട്ടറി താജുദ്ദീൻ എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

അടക്കാത്തോട് : മുഹമ്മദ് നബി യുടെ 1500-ാം ജന്മദിനം വിവിധ പരിപാടികളോടെ സെപ്തംബർ 3, 4, 5, 6 തീയതികളിൽ അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ ശംസുൽ ജലമ നഗറിൽ നടക്കുമെന്ന് നബിദിനാഘോഷക്കമ്മറ്റി അറിയിച്ചു.കമ്മിറ്റി ഭാരവാഹികളായ മസ്ജിദ് ഇമാം സിയാസ് യമാനി, നബിദിന സ്വാഗത സംഘം ചെയർമാൻ മുഹമ്മദലി കൊച്ചഴത്തിൽ,കൺവീനർ അബ്ദുൽ ഖാദർ പാണപ്പുറം, മസ്ജിദ് കമ്മറ്റി സെക്രട്ടറി താജുദ്ദീൻ എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്തംബർ മൂന്നിന് ബുധനാഴ്ച രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും. തൃശൂർ ഓം നിസ്റ്റ് സൊസൈറ്റി - ഗുരു സ്വാമി ആത്മദാസ്യമി മുഖ്യ പ്രഭാഷണം നടത്തും. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ്, കേളകം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇംതിയാസ് ത്വാഹ, മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാംസിയാസ് യമാനി, അടക്കാത്തോട് സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക ചർച്ച് വികാരി ഫാ. വർഗ്ഗീസ് ചെങ്ങനാമഠത്തിൽ, രിഫായിയ്യ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് അഹ്‌സനി, അടക്കാത്തോട്സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. സെബിൻ ഐക്കരത്താഴത്ത്,പള്ളിയറ ദേവീ ക്ഷേത്രം ശാന്തി അമൽ തുടങ്ങിയവർ സംസാരിക്കും. സെപ്തംബർ നാല് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാംസിയാസ് യമാനി മത പ്രഭാഷണം നടത്തും. സെപ്തംബർ അഞ്ച് വെള്ളിയാഴ്ച്ച മൗലിദ് പാരായണം, ഭക്ഷണ വിതരണം വൈകുന്നേരം ഏഴ് മണി മുതൽ വിദ്യാർഥികളുടെ വിവിധയിനം കലാപരിപാടികൾ നടക്കും, സെപ്തംബർ ആറിന് ശനിയാഴ്ച്ച രാവിലെ ഏഴരക്ക് നബിദിന റാലി, തുടർന്ന് മെഗാ ദഫ് പ്രദർശനം, കോൽ കളി പ്രദർശനം, വൈകുന്നേരം ഏഴിന് പൂർവ്വ വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കുമെന്നും മസ്ജിദ് ഇമാം സിയാസ് യമാനി, നബിദിന സ്വാഗത സംഘം ചെയർമാൻ മുഹമ്മദലി കൊച്ചഴത്തിൽ, കൺവീനർ അബ്ദുൽ ഖാദർ പാണപ്പുറം, മസ്ജിദ് കമ്മറ്റി സിക്രട്ടറി താജുദ്ദീൻ നാസർ ഹൗസ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312568/1500th-birth-anniversary-of-prophet-muhammad)