---
title: "മലയാംപടിയിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Onam celebration in Malayampadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312569/onam-celebration-in-malayampadi"
published_at: "2025-09-02T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6ecb236fb9_WhatsApp_Image_2025-09-02_at_16.42.57.jpeg"
keywords: []
---

# മലയാംപടിയിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** കണിച്ചാർ: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ഏലപ്പീടിക,ഫാത്തിമമാത ചർച്ച് മലയാംപടി, ഫാത്തി മാതഅങ്കണവാടി - മലയാംപടി, വയോജന വിശ്രമകേന്ദ്രം -മലയാംപടി, യുവധാര വായനശാല മലയാംപടി. എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ മലയാംപടിയിൽ നടന്നു. ഫാത്തിമ മാത പള്ളി വികാരി റവ.ഫാദർ അരുൺനട്ടാലിൻ്റെ അധ്യക്ഷതയിൽവാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു. ഐ.സി.ഡി.എസ്.സൂപ്പർവൈസർലിനി ബെന്നി, അങ്കണവാടി വർക്കർ ബിന്ദു.എ.സി,രാജമുടി പള്ളി വികാരി ജിജോ പള്ളിക്കുന്നേൽ, ഏലപ്പീടിക പള്ളി വികാരി റവ.ഫാദർ സെബാസ്റ്റ്യൻ കീഴത്ത്, വായനശാല സെക്രട്ടറി രാജേഷ് എ.ബി, വയോജന വിശ്രമകേന്ദ്രം കെയർടേക്കർ ശ്രീഷ ബിജു, എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.വനിതകളുടെ വടംവലി മൽസരത്തിൽ മലയാംപടി ടീം ഒന്നാം സമ്മാനവും, രണ്ടായിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും നേടി.രാജമുടി വനിത ടീം വടംവലി മൽസരത്തിൽ രണ്ടാം സമ്മാനവും, ആയിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും നേടി. പുരുഷൻമാരുടെ വടംവലിയിൽ രാജമുടി ടീം ഒന്നാം സമ്മാനവും രണ്ടായിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും, മലയാംപടി ടീം രണ്ടാം സമ്മാനവും ആയിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും നേടി. അങ്കണവാടി എ.എൽ.എം.എസ്.സി.കമ്മിറ്റി തയ്യാറാക്കിയ ഓണപൂക്കളം ഏറെ ശ്രദ്ധ പിടിച്ച് പറ്റി. കുട്ടികളുടെയും, മുതിർന്നവരുടേയും വിവിധ കലാപരിപാടികളും, ഓണസദ്യയും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയിതു.

## Article Content

കണിച്ചാർ: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ഏലപ്പീടിക,ഫാത്തിമമാത ചർച്ച് മലയാംപടി, ഫാത്തി മാതഅങ്കണവാടി - മലയാംപടി, വയോജന വിശ്രമകേന്ദ്രം -മലയാംപടി, യുവധാര വായനശാല മലയാംപടി. എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ മലയാംപടിയിൽ നടന്നു. ഫാത്തിമ മാത പള്ളി വികാരി റവ.ഫാദർ അരുൺനട്ടാലിൻ്റെ അധ്യക്ഷതയിൽവാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു. ഐ.സി.ഡി.എസ്.സൂപ്പർവൈസർലിനി ബെന്നി, അങ്കണവാടി വർക്കർ ബിന്ദു.എ.സി,രാജമുടി പള്ളി വികാരി ജിജോ പള്ളിക്കുന്നേൽ, ഏലപ്പീടിക പള്ളി വികാരി റവ.ഫാദർ സെബാസ്റ്റ്യൻ കീഴത്ത്, വായനശാല സെക്രട്ടറി രാജേഷ് എ.ബി, വയോജന വിശ്രമകേന്ദ്രം കെയർടേക്കർ ശ്രീഷ ബിജു, എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.വനിതകളുടെ വടംവലി മൽസരത്തിൽ മലയാംപടി ടീം ഒന്നാം സമ്മാനവും, രണ്ടായിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും നേടി.രാജമുടി വനിത ടീം വടംവലി മൽസരത്തിൽ രണ്ടാം സമ്മാനവും, ആയിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും നേടി. പുരുഷൻമാരുടെ വടംവലിയിൽ രാജമുടി ടീം ഒന്നാം സമ്മാനവും രണ്ടായിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും, മലയാംപടി ടീം രണ്ടാം സമ്മാനവും ആയിരത്തി ഒന്ന് രൂപ ക്യാഷ് അവാർഡും നേടി. അങ്കണവാടി എ.എൽ.എം.എസ്.സി.കമ്മിറ്റി തയ്യാറാക്കിയ ഓണപൂക്കളം ഏറെ ശ്രദ്ധ പിടിച്ച് പറ്റി. കുട്ടികളുടെയും, മുതിർന്നവരുടേയും വിവിധ കലാപരിപാടികളും, ഓണസദ്യയും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയിതു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312569/onam-celebration-in-malayampadi)