---
title: "ഇരിട്ടി മാജിക്ക് ഫ്രെയിം സിനിമാസ് ഉദ്‌ഘാടനം ഇന്ന്‌"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312633/iritty"
published_at: "2025-09-03T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7babceb5e9_IMG-20250903-WA0002.jpg"
keywords: []
---

# ഇരിട്ടി മാജിക്ക് ഫ്രെയിം സിനിമാസ് ഉദ്‌ഘാടനം ഇന്ന്‌

> **Lead Summary:** **ഇരിട്ടി**: അടുത്ത കാലം വരെ സിനിമ പ്രേമികളുടെ ഹരമായിരുന്ന ഇരിട്ടി കല്പന തിയേറ്റർ നവീകരിച്ച് ആധുനീക സൗകര്യങ്ങളോടെ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് കല്പന തിയേറ്റർ പ്രവർത്തനം അവസാനിപ്പിച്ചത്. നിലവിൽ രണ്ട് തീയേറ്ററുകളായി പുതുക്കി പണിത തിയേറ്റർ ഇന്നാണ് ഉദ്‌ഘാടനം ചെയ്യുക. ഡോൾബി അറ്റ്മോസ്, 4 കെ സജ്ജീകരണങ്ങളാണ് തീയേറ്ററിൽ ഒരുക്കിയിരിക്കുന്നത്.

## Article Content

**ഇരിട്ടി**: അടുത്ത കാലം വരെ സിനിമ പ്രേമികളുടെ ഹരമായിരുന്ന ഇരിട്ടി കല്പന തിയേറ്റർ നവീകരിച്ച് ആധുനീക സൗകര്യങ്ങളോടെ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് കല്പന തിയേറ്റർ പ്രവർത്തനം അവസാനിപ്പിച്ചത്. നിലവിൽ രണ്ട് തീയേറ്ററുകളായി പുതുക്കി പണിത തിയേറ്റർ ഇന്നാണ് ഉദ്‌ഘാടനം ചെയ്യുക. ഡോൾബി അറ്റ്മോസ്, 4 കെ സജ്ജീകരണങ്ങളാണ് തീയേറ്ററിൽ ഒരുക്കിയിരിക്കുന്നത്.

പ്രമുഖ നിർമ്മാതാവായ ലിൻസ്റ്റിൻ സ്റ്റീഫനാണ് കല്പന തിയേറ്റർ മാജിക്ക് ഫ്രെയിം സിനിമാസ് എന്ന പേരിൽ പുതുക്കി പണിത് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ഡിസ്ട്രിക്ട് ആപ്പ് വഴിയാണ് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് സിനിമ 'ലോക' യാണ് ഇവിടെ ചാർട്ട് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312633/iritty)