---
title: "ആഘോഷത്തിനിടയിൽ എം ഡി എം എയുമായി ഉളിക്കൽ സ്വദേശി യുവാവ് അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312643/arrested"
published_at: "2025-09-03T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7c8d4620f0_IMG-20250903-WA0010.jpg"
keywords: []
---

# ആഘോഷത്തിനിടയിൽ എം ഡി എം എയുമായി ഉളിക്കൽ സ്വദേശി യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഉളിക്കൽ** : എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ് കണ്ണൂർ നടത്തിയ പരിശോധനയിൽ ആഘോഷങ്ങൾക്കിടയിൽ വിൽപനക്കായി സൂക്ഷിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ . ഉളിക്കൽ പാറപ്പുറം സ്വദേശിപി.യു. അഖിൽ നെ മൂന്ന് ഗ്രാം എം ഡി എം എയുമായി എക്‌സൈസ് അറസ്റ് ചെയ്തു . എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഇവരുടെ നിരീക്ഷണത്തിൽ ആയിരുന്നു . ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

## Article Content

**ഉളിക്കൽ** : എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസ് കണ്ണൂർ നടത്തിയ പരിശോധനയിൽ ആഘോഷങ്ങൾക്കിടയിൽ വിൽപനക്കായി സൂക്ഷിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ . ഉളിക്കൽ പാറപ്പുറം സ്വദേശിപി.യു. അഖിൽ നെ മൂന്ന് ഗ്രാം എം ഡി എം എയുമായി എക്‌സൈസ് അറസ്റ് ചെയ്തു . എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഇവരുടെ നിരീക്ഷണത്തിൽ ആയിരുന്നു . ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് ഇസ്പെക്ടർമാരായ ആർ.പി. അബ്ദുൽ നാസർ , എം.സി. വിനോദ് കുമാർ, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി.പി. സുഹൈൽ ,പി. ജലീഷ് , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ സി. അജിത്ത് , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പി. സീമഎന്നിവരും പങ്കെടുത്തു . പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312643/arrested)