---
title: "സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312709/accident"
published_at: "2025-09-03T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7f53b598c3_IMG-20250903-WA0050.jpg"
keywords: []
---

# സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

> **Lead Summary:** പരിയാരം: ദേശീയ പാതയിൽ സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

## Article Content

പരിയാരം: ദേശീയ പാതയിൽ സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ പരിയാരം ഏമ്പേറ്റിലെ ശ്രീധരന്‍(62), ബസ് കണ്ടക്ടര്‍ ജയേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 9 മണിയോടെ യായിരുന്നു അപകടം.

കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്നകെ.എല്‍.13. എ.ജി-3035 നമ്പർ ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുന്നതിനിടെയാണ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ശ്രീധരന് പരിക്കേറ്റത്.ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312709/accident)