---
title: "ഓണത്തിന് ദിവസങ്ങൾക്കു മുമ്പേ ശമ്പളം, ഒപ്പം ഇൻസെന്റീവും. കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇത്തവണ ഓണം കളറാണ്."
english_title: "Ksrtconam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312714/ksrtconam"
published_at: "2025-09-03T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7fc91be9e3_1000126844.jpg"
keywords: []
---

# ഓണത്തിന് ദിവസങ്ങൾക്കു മുമ്പേ ശമ്പളം, ഒപ്പം ഇൻസെന്റീവും. കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇത്തവണ ഓണം കളറാണ്.

> **Lead Summary:** **കണ്ണൂർ : **വർഷങ്ങൾക്കുശേഷമാണ് ഇത്തവണ ജീവനക്കാർക്ക് ഓണക്കാലത്ത് ഒന്നാം തീയതിക്കു മുൻപേ മുഴുവൻ ശമ്പളവും ലഭിക്കുന്നത്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള ഓണാഘോഷങ്ങൾ കാണാം.

## Article Content

**കണ്ണൂർ : **വർഷങ്ങൾക്കുശേഷമാണ് ഇത്തവണ ജീവനക്കാർക്ക് ഓണക്കാലത്ത് ഒന്നാം തീയതിക്കു മുൻപേ മുഴുവൻ ശമ്പളവും ലഭിക്കുന്നത്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള ഓണാഘോഷങ്ങൾ കാണാം.

കഴിഞ്ഞ ഓണത്തിന് കെഎസ്ആർടിസി ഡിപ്പോകൾക്ക് മുന്നിൽ പട്ടിണി സമരം നടത്തിയ ജീവനക്കാർ ഇത്തവണ പക്ഷേ ഹാപ്പി മൂഡിലാണ്. 31ആം തീയതി മുഴുവൻ ശമ്പളവും അക്കൗണ്ടിൽ എത്തി, ഒപ്പം 3000 രൂപ വീതം ഇൻസെന്റീവും.പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കെഎസ്ആർടിസി ജീവനക്കാർ ഈ ഓണം ഗംഭീരമാക്കാനുള്ള തീരുമാനത്തിലാണ്. ഇടതു വലത് യൂണിയനുകളെല്ലാം ഇത്തവണ സംയുക്തമായി ഓണാഘോഷവുമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312714/ksrtconam)