---
title: "ഉത്രാടദിനത്തിൽ സപ്ലൈകോയിൽ വിലക്കുറവ്"
english_title: "On Uthradam day, there is a price drop in supply."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312771/on-uthradam-day-there-is-a-price-drop-in-supply"
published_at: "2025-09-03T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b836c04b0dc_123.jpg"
keywords: []
---

# ഉത്രാടദിനത്തിൽ സപ്ലൈകോയിൽ വിലക്കുറവ്

> **Lead Summary:** തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാട ദിനത്തിൽ (നാളെ) ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്കാണ് സെപ്റ്റംബർ നാലിന് 10% വരെ വിലക്കുറവ് ലഭിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. പതിമൂന്നോളം സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകുന്നുണ്ട്.

## Article Content

തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാട ദിനത്തിൽ (നാളെ) ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്കാണ് സെപ്റ്റംബർ നാലിന് 10% വരെ വിലക്കുറവ് ലഭിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്. പതിമൂന്നോളം സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312771/on-uthradam-day-there-is-a-price-drop-in-supply)