---
title: "പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി"
english_title: "Held an anti-war rally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31284/held-an-anti-war-rally"
published_at: "2022-03-12T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c5e3a18673_Screenshot_20220312_134758.jpg"
keywords: []
---

# പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി

> **Lead Summary:**  കാക്കയങ്ങാട്:യുക്രൈയിന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാക്കയങ്ങാട് പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി.

## Article Content

 കാക്കയങ്ങാട്:യുക്രൈയിന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാക്കയങ്ങാട് പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി.

കാക്കയങ്ങാട് ടൗണില്‍ നടത്തിയ യുദ്ധവിരുദ്ധ റാലി പി.ടി.എ. പ്രസിഡന്റ് കെ.കെ. വിനീന്ദ്രന്റെ അധ്യക്ഷതയില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി വിനോദ് ഉദ്ഘാടനം ചെയ്തു.

മുഴക്കുന്ന് പോലീസ് ഹൗസ് സ്റ്റേഷന്‍ ഓഫീസര്‍ രജീഷ് തെരുവത്ത് പീടികയില്‍ മുഖ്യപ്രഭാഷണവും ഫ്‌ളാഗ് ഓഫും നിര്‍വ്വഹിച്ചു. എം.ആര്‍ മഞ്ചുഷ, ടി.ഷിജിന തുടങ്ങിയവര്‍ സംസാരിച്ചു. കാക്കയങ്ങാട് ടൗണില്‍ നിന്നാരംഭിച്ച യുദ്ധവിരുദ്ധ റാലി പാല സ്‌കൂളിന് സമീപം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31284/held-an-anti-war-rally)