---
title: "മത സൗഹാർദ്ദത്തിൻ്റെ സംഗമ വേദിയായി അടക്കാത്തോട്ടിൽ നബിദിനാഘോഷത്തിന് തുടക്കം."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312856/kelakam"
published_at: "2025-09-04T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9242db86d2_IMG-20250904-WA0029.jpg"
keywords: []
---

# മത സൗഹാർദ്ദത്തിൻ്റെ സംഗമ വേദിയായി അടക്കാത്തോട്ടിൽ നബിദിനാഘോഷത്തിന് തുടക്കം.

> **Lead Summary:** കേളകം:മത സൗഹാർദ്ദത്തിൻ്റെ സംഗമ വേദിയായി അടക്കാത്തോട്ടിൽ നബിദിനാഘോഷത്തിന് തുടക്കം.

## Article Content

കേളകം:മത സൗഹാർദ്ദത്തിൻ്റെ സംഗമ വേദിയായി അടക്കാത്തോട്ടിൽ നബിദിനാഘോഷത്തിന് തുടക്കം.

അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെയും ,നബിദിനാഘോഷ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം മത സൗഹാർദ്ദത്തിൻ്റെ സംഗമ വേദിയായി. പരിപാടികൾക്ക് തുടക്കമിട്ട് നടത്തിയ സാംസ്കാരിക സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു. തൃശൂർ ഓം നിസ്റ്റ് സൊസൈറ്റി - ഗുരുസ്വാമി ആത്മദാസ് യമി മുഖ്യ പ്രഭാഷണം നടത്തി.

കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ്, മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാംസിയാസ് യമാനി, സിക്രട്ടറി എൻ.എ .താജുദ്ദീൻ , അടക്കാത്തോട് സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക ചർച്ച് വികാരി ഫാ. വർഗ്ഗീസ് ചെങ്ങനാമഠത്തിൽ, രിഫായിയ്യ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ്അഹ്‌സനി ,അടക്കാത്തോട്സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. സെബിൻ ഐക്കരത്താഴത്ത്,മുഹമ്മദലി കൊച്ചഴത്തിൽ, അബ്ദുൽ ഖാദർ പാണപ്പുറം ,അബ്ദുൽ കരീം മദനി നുഉമാൻ ശാമിൽ ഇർഫാനി,നിസാർ അഹമ്മദ് ഫാളിലി കാമിൽ സഖാഫി,അബ്ദുൽ ബാസിത് ഫാളിലി,പി.എ ബഷീർ,ജോസഫ് വള്ളോക്കരി, അബ്ദുൽ അസീസ് എൽ.ഐ, തുടങ്ങിയവർ സംസാരിച്ചു. മാധ്യമ പ്രവർത്തകനും ,ഹൈവിഷൻ ചാനൽ റിപ്പോർട്ടുമായ സജീവ് നായരെ ചടങ്ങിൽ ആദരിച്ചു.രണ്ടാം ദിവസമായ

വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാംസിയാസ് യമാനി മത പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312856/kelakam)