---
title: "ഉത്രാട ദിനത്തിൽ മെഗാ പൂക്കളമൊരുക്കി മണത്തണ പൈതൃക ഫോറം"
english_title: "MPF; MANATHANA PAITHRUKA FOURM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312875/mpf-manathana-paithruka-fourm"
published_at: "2025-09-04T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b933fd1e0e3_mpf.jpg"
keywords: []
---

# ഉത്രാട ദിനത്തിൽ മെഗാ പൂക്കളമൊരുക്കി മണത്തണ പൈതൃക ഫോറം

> **Lead Summary:** മണത്തണ: ഓണാഘോഷത്തിന്റെ ഭാഗമായി മെഗാ പൂക്കളമൊരുക്കി മണത്തണ പൈതൃക ഫോറം കൂട്ടായ്മ. മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി മണ്ഡപത്തിലാണ് 6 മീറ്ററോളം ചുറ്റളവുള്ള പൂക്കളം ഒരുക്കിയത്. മണത്തണയിലെ പ്രമുഖ ചിത്രകാരനും പൊതു പ്രവർത്തകനുമായ സി എം ജെ യുടെ നേതൃത്വത്തിലായിരുന്നു പൂക്കളം ഒരുക്കിയത്. ഇത്രാട ദിനമായ ഇന്ന് രാവിലെ 9 മണിയോടെ പൈതൃക ഫോറം അംഗം ചെറിയത്ത് പ്രഭാകരൻ നായർ, കൂടത്തിൽ നാരായണൻ നായർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്‌ഘാടനം ചെയിതു. പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ, സെക്രട്ടറി ബിന്ദു സോമൻ, സി എം ജെ, ചെറിയത്ത് പ്രഭാകരൻ നായർ, ആക്കൽ സതീശൻ തുടങ്ങിയവർ സംസാരിച്ചു. നിരവധി പേരാണ് പൂക്കളം കാണാൻ ചപ്പരം ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ എത്തിച്ചേരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ മെഗാ പൂക്കളത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പൈതൃക ഫോറം അംഗങ്ങളും സുഹൃത്തുക്കളും നാല് മണിക്കൂറിലേറെ സമയമെടുത്ത് അർദ്ധരാത്രിയോടെയാണ് പൂക്കളം പൂർത്തീകരിച്ചത്. പുരാതന ഗ്രാമമായ മണത്തണയിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുക, നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക തുടങ്ങിയ എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയാണ് മണത്തണ പൈതൃക ഫോറം. സംഘടനയുടെ നേതൃത്വത്തിലുള്ള കുടുംബ സംഗമം നവരാത്രിയോടനുബന്ധിച്ച് ചപ്പാരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുമെന്ന് പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ അറിയിച്ചു.

## Article Content

മണത്തണ: ഓണാഘോഷത്തിന്റെ ഭാഗമായി മെഗാ പൂക്കളമൊരുക്കി മണത്തണ പൈതൃക ഫോറം കൂട്ടായ്മ. മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി മണ്ഡപത്തിലാണ് 6 മീറ്ററോളം ചുറ്റളവുള്ള പൂക്കളം ഒരുക്കിയത്. മണത്തണയിലെ പ്രമുഖ ചിത്രകാരനും പൊതു പ്രവർത്തകനുമായ സി എം ജെ യുടെ നേതൃത്വത്തിലായിരുന്നു പൂക്കളം ഒരുക്കിയത്. ഇത്രാട ദിനമായ ഇന്ന് രാവിലെ 9 മണിയോടെ പൈതൃക ഫോറം അംഗം ചെറിയത്ത് പ്രഭാകരൻ നായർ, കൂടത്തിൽ നാരായണൻ നായർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്‌ഘാടനം ചെയിതു. പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ, സെക്രട്ടറി ബിന്ദു സോമൻ, സി എം ജെ, ചെറിയത്ത് പ്രഭാകരൻ നായർ, ആക്കൽ സതീശൻ തുടങ്ങിയവർ സംസാരിച്ചു. നിരവധി പേരാണ് പൂക്കളം കാണാൻ ചപ്പരം ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ എത്തിച്ചേരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ മെഗാ പൂക്കളത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പൈതൃക ഫോറം അംഗങ്ങളും സുഹൃത്തുക്കളും നാല് മണിക്കൂറിലേറെ സമയമെടുത്ത് അർദ്ധരാത്രിയോടെയാണ് പൂക്കളം പൂർത്തീകരിച്ചത്. പുരാതന ഗ്രാമമായ മണത്തണയിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുക, നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക തുടങ്ങിയ എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്മയാണ് മണത്തണ പൈതൃക ഫോറം. സംഘടനയുടെ നേതൃത്വത്തിലുള്ള കുടുംബ സംഗമം നവരാത്രിയോടനുബന്ധിച്ച് ചപ്പാരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുമെന്ന് പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312875/mpf-manathana-paithruka-fourm)