---
title: "'സമയം' ഓണം വിശേഷാൽപ്പതിപ്പ് പ്രകാശനം ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312882/kannur"
published_at: "2025-09-04T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b939a7cc7e3_IMG-20250904-WA0052.jpg"
keywords: []
---

# 'സമയം' ഓണം വിശേഷാൽപ്പതിപ്പ് പ്രകാശനം ചെയ്തു

> **Lead Summary:** കണ്ണൂർ :കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ ഓണം വിശേഷാൽപ്പതിപ്പിൻ്റെ പ്രകാശനം രാജ്യസഭാ എം.പി. ഡോ. വി.ശിവദാസൻ നിർവ്വഹിച്ചു. വായന മനുഷ്യനെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണെന്നും വായന മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി മാറ്റുന്നുവെന്നും ഡോ. ശിവദാസൻ പറഞ്ഞു.

## Article Content

കണ്ണൂർ :കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ ഓണം വിശേഷാൽപ്പതിപ്പിൻ്റെ പ്രകാശനം രാജ്യസഭാ എം.പി. ഡോ. വി.ശിവദാസൻ നിർവ്വഹിച്ചു. വായന മനുഷ്യനെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണെന്നും വായന മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി മാറ്റുന്നുവെന്നും ഡോ. ശിവദാസൻ പറഞ്ഞു.

കണ്ണൂർ പ്ലാസ ജംഗ്ഷന് സമീപമുള്ള സിറ്റി സെൻററിൽ പ്രവത്തിക്കുന്ന സമയം ഓഫീസിൽ നടന്ന ചടങ്ങിൽ, വിശേഷാൽ പതിപ്പ്

ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി  പി.കെ.വിജയൻ ഏറ്റുവാങ്ങി.  സുരഷേ് ബാബു എളയാവൂർ,  മുകുന്ദൻ മഠത്തിൽ,  സി.എം.വേണു തുടങ്ങിയവർ സംബന്ധിച്ചു.പ്രൊഫ. മുഹമ്മദ് അഹമ്മദ് ആധ്യക്ഷം വഹിച്ച ചടങ്ങിൽ  ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതം പറഞ്ഞു, പ്രകാശ് വാടിക്കൽ കൃതജ്ഞത പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312882/kannur)