---
title: "കിടപ്പ് രോഗീ സന്ദർശനവും, ഓണസമ്മാന വിതരണവും നടന്നു"
english_title: "Elappeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312900/elappeedika"
published_at: "2025-09-04T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b95217e08f8_1000127171.jpg"
keywords: []
---

# കിടപ്പ് രോഗീ സന്ദർശനവും, ഓണസമ്മാന വിതരണവും നടന്നു

> **Lead Summary:** **ഏലപ്പീടിക: **അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെസാന്ത്വന സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി വായനശാല പ്രവർത്തന പരിധിയിലെകിടപ്പ് രോഗികളെ സന്ദർശിക്കലും, ഓണസമ്മാന വിതരണവും നടന്നു. വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ ഉൽഘാടനം നിർവ്വഹിച്ചു..തുടർന്ന് വാർഡ് മെമ്പർ ജിമ്മി അബ്രാഹം, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗംകെ.എ. ബഷീർ, ആശാ വർക്കർ പി.കെ. മിനി എന്നിവരുടെ നേതൃത്വത്തിൽ വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് ഓണസമ്മാനങ്ങൾ കൈമാറി. വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ 'പി.കെ.സജി, സെബാസ്റ്റ്യൻ.പി.വി, ഷിജു.ഇ കെ.പ്രമീള സുരേന്ദ്രൻ, സിജിമോൾ സുരേഷ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

## Article Content

**ഏലപ്പീടിക: **അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെസാന്ത്വന സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി വായനശാല പ്രവർത്തന പരിധിയിലെകിടപ്പ് രോഗികളെ സന്ദർശിക്കലും, ഓണസമ്മാന വിതരണവും നടന്നു. വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ ഉൽഘാടനം നിർവ്വഹിച്ചു..തുടർന്ന് വാർഡ് മെമ്പർ ജിമ്മി അബ്രാഹം, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗംകെ.എ. ബഷീർ, ആശാ വർക്കർ പി.കെ. മിനി എന്നിവരുടെ നേതൃത്വത്തിൽ വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് ഓണസമ്മാനങ്ങൾ കൈമാറി. വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ 'പി.കെ.സജി, സെബാസ്റ്റ്യൻ.പി.വി, ഷിജു.ഇ കെ.പ്രമീള സുരേന്ദ്രൻ, സിജിമോൾ സുരേഷ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312900/elappeedika)