---
title: "കനത്ത മഴയെ തുടർന്ന് കേളകം ഫെസ്റ്റ് - തുടർ പരിപാടികൾ ഉണ്ടാവില്ല. സി.ടി.അനീഷ്"
english_title: "Kelakamfest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312902/kelakamfest"
published_at: "2025-09-04T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9543e1c67a_1000127207.png"
keywords: []
---

# കനത്ത മഴയെ തുടർന്ന് കേളകം ഫെസ്റ്റ് - തുടർ പരിപാടികൾ ഉണ്ടാവില്ല. സി.ടി.അനീഷ്

> **Lead Summary:** **കേളകം: **കനത്ത മഴയെ തുടർന്ന് കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കേളകം ഫെസ്റ്റിന്റെ സെപ്റ്റംബർ 5,6,7 തീയതികളിൽ നടക്കേണ്ട അമ്യൂസ്മെന്റ്, സ്റ്റാൾ, ഫുഡ്‌ കോർട്ട് ഒഴികെയുള്ള പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചതായി സംഘാടക സമിതി ചെയർമാൻ സി.ടി.അനീഷ് അറിയിച്ചു. ഇന്ന് ചേർന്ന സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൻ്റെ താണ് തീരുമാനം. ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെയായിരുന്നു പരിപാടി നിശ്ചയിക്കപ്പെട്ടത്. മഴ ശക്തിപ്പെട്ടതിനാൽ കലാപരിപാടികൾ അടക്കം തുടർന്നുകൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. നാളെ നടക്കേണ്ടിയിരുന്ന സിംഫണി മ്യൂസിക് നൈറ്റ്‌, ആറാം തീയതി നടക്കേണ്ടിയിരുന്ന സ്കൂൾ കലോത്സവം, ഏഴാം തീയതി നടക്കേണ്ടിയിരുന്ന മെഗാ ദഫ്മുട്ട്, ഗാനമേള എന്നിവയാണ് ഒഴിവാക്കപ്പെടുന്ന പരിപാടികൾ.

## Article Content

**കേളകം: **കനത്ത മഴയെ തുടർന്ന് കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കേളകം ഫെസ്റ്റിന്റെ സെപ്റ്റംബർ 5,6,7 തീയതികളിൽ നടക്കേണ്ട അമ്യൂസ്മെന്റ്, സ്റ്റാൾ, ഫുഡ്‌ കോർട്ട് ഒഴികെയുള്ള പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചതായി സംഘാടക സമിതി ചെയർമാൻ സി.ടി.അനീഷ് അറിയിച്ചു. ഇന്ന് ചേർന്ന സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൻ്റെ താണ് തീരുമാനം. ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെയായിരുന്നു പരിപാടി നിശ്ചയിക്കപ്പെട്ടത്. മഴ ശക്തിപ്പെട്ടതിനാൽ കലാപരിപാടികൾ അടക്കം തുടർന്നുകൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. നാളെ നടക്കേണ്ടിയിരുന്ന സിംഫണി മ്യൂസിക് നൈറ്റ്‌, ആറാം തീയതി നടക്കേണ്ടിയിരുന്ന സ്കൂൾ കലോത്സവം, ഏഴാം തീയതി നടക്കേണ്ടിയിരുന്ന മെഗാ ദഫ്മുട്ട്, ഗാനമേള എന്നിവയാണ് ഒഴിവാക്കപ്പെടുന്ന പരിപാടികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312902/kelakamfest)