---
title: "ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ൻ്റെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും "
english_title: "One day workshop will be organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31293/one-day-workshop-will-be-organized"
published_at: "2022-03-12T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c62dc49c06_Picsart_22-03-12_14-36-46-170.jpg"
keywords: []
---

# ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ൻ്റെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും 

> **Lead Summary:** ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻൻ്റെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻൻ്റെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 15ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. സബ് ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ഉദ്ഘാടനം ചെയ്യും. അസി. പോലീസ് കമ്മീഷണർ പി പി സദാനന്ദൻ, അഡ്വ.ജ്യോതി ജഗദീഷ് തുടങ്ങിയവർ സംസാരിക്കും.

മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സംഘടന സജീവമായി ഇടപെടുന്നുണ്ടെന്നും നിയമ സഹായം ആവശ്യമുള്ളവർക്ക് അവ ലഭ്യമാക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

കൃത്രിമ ജലപാത, കെ-റയിൽ എനിവ മനുഷ്യാവകാശ പ്രശ്നമായാണ് സംഘടന വിലയിരുത്തുന്നത്. എന്നാൽ തെരുവിലിറങ്ങിയുള്ള സമരത്തേക്കാൾ ജുഡിഷ്യൽ ഇടപെടലാണ് ഫലം കാണുക. അതു കൊണ്ട് ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്തുന്നത് ആലോചിക്കും.

ശിൽപ്പശാലയിൽ നിയമ ബോധവും പ്രായോഗികതയും, വിദ്യാഭ്യാസ പരിപ്രേഷ്യവും മനുഷ്യാവകാശ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ക്ലാസുണ്ടാവും. വാർത്താ സമ്മേളനത്തിൽ ശിവദാസൻ കരിപ്പാൽ, അഡ്വ.പി വിജയൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31293/one-day-workshop-will-be-organized)