---
title: "കൂത്തുപറമ്പ് ഐ സി ഡി എസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയ മുള്ളൻപന്നി ഏറെ നേരം പരിഭ്രാന്തി പരത്തി"
english_title: "The hedgehog panicked for a long time"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31300/the-hedgehog-panicked-for-a-long-time"
published_at: "2022-03-12T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c68ec3e043_Picsart_22-03-12_15-01-23-203.jpg"
keywords: []
---

# കൂത്തുപറമ്പ് ഐ സി ഡി എസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയ മുള്ളൻപന്നി ഏറെ നേരം പരിഭ്രാന്തി പരത്തി

> **Lead Summary:** കൂത്തുപറമ്പ്: ഐ സി ഡി എസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയ മുള്ളൻപന്നി ഏറെ നേരം പരിഭ്രാന്തി പരത്തി. ഒടുവിൽ ഫോറസ്റ്റ് റസ്ക്യൂ സംഘം എത്തിയാണ് മുള്ളൻപന്നിയെ പിടികൂടിയത്.

## Article Content

കൂത്തുപറമ്പ്: ഐ സി ഡി എസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയ മുള്ളൻപന്നി ഏറെ നേരം പരിഭ്രാന്തി പരത്തി. ഒടുവിൽ ഫോറസ്റ്റ് റസ്ക്യൂ സംഘം എത്തിയാണ് മുള്ളൻപന്നിയെ പിടികൂടിയത്.

ഉച്ചയോടെയാണ് കൂത്തുപറമ്പ് ടൗണിലെ ബ്ളോക്ക് ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. സ്റ്റെയർകെയിസ് റൂമിനുള്ളിലായിരുന്ന മുള്ളൻപന്നി ഏറെ താമസിയാതെ സ്റ്റപ്പുകൾ കയറി ഐസിഡിഎസ്സ് ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്ത് എത്തുകയായിരുന്നു.

ടോയ്ലറ്റിനുള്ളിലാണ് പിന്നീട് മുള്ളൻപന്നി സ്ഥാനം പിടിച്ചത്. ഇതോടെ ജീവനക്കാരിൽ പലരും പരിഭ്രാന്തിയിലായി. കൊട്ടിയൂർ വൈൽഡ് ലൈൻ ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റസ്ക്യൂ ടീം അംഗം ഷംസീറിൻ്റെ നേതൃത്വത്തിൽ കൂടുമായി എത്തിയതോടെയാണ് ആശ്വാസമായത്.

ഏറെ ശ്രമത്തിന് ശേഷമാണ് മുള്ളൻപന്നിയെ കൂട്ടിലാക്കാനായത്. മുള്ളൻപന്നിയെ പിന്നീട് കണ്ണവം ഫോറസ്റ്റിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31300/the-hedgehog-panicked-for-a-long-time)