---
title: "നബിദിനം ആഘോഷിച്ച് വിശ്വാസികൾ : ആശംസകളുമായി മുഖ്യമന്ത്രി "
english_title: " celebrating Nabi Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313038/celebrating-nabi-day"
published_at: "2025-09-05T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba9a0fb0d23_nb.jpg"
keywords: []
---

# നബിദിനം ആഘോഷിച്ച് വിശ്വാസികൾ : ആശംസകളുമായി മുഖ്യമന്ത്രി 

> **Lead Summary:** കൊച്ചി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെയാണ് വിശ്വാസികൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം മദ്രസകളിലും പള്ളികളിലും മറ്റിടങ്ങളിലുമായി വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികൾ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളി കൾക്ക് നബിദിന ആശംസകൾ നൽകി.

## Article Content

കൊച്ചി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെയാണ് വിശ്വാസികൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം മദ്രസകളിലും പള്ളികളിലും മറ്റിടങ്ങളിലുമായി വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികൾ നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളി കൾക്ക് നബിദിന ആശംസകൾ നൽകി.

> "തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ. ഉന്നതമായ മാനവികതയിലൂന്നിക്കൊണ്ട് സന്തോഷപൂർണ്ണമായ സാമൂഹികജീവിതം നയിക്കാനുള്ള ഊർജ്ജം നബിസ്മരണ പകർന്നുനൽകുന്നു. ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കാനും ഏവർക്കും നിറവോടെ ഒത്തൊരുമിച്ച് ജീവിക്കാനുള്ള ഇടമാക്കി തീർക്കാനും നമുക്കൊരുമിച്ചു പ്രയത്നിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ."

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313038/celebrating-nabi-day)