---
title: "ഏകദിന ശിൽപശാലയും മെഡിക്കൽ ക്യാമ്പും നടത്തി "
english_title: "Conducted one day workshop and medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31330/conducted-one-day-workshop-and-medical-camp"
published_at: "2022-03-12T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c823a1ae80_IMG-20220312-WA0114.jpg"
keywords: []
---

# ഏകദിന ശിൽപശാലയും മെഡിക്കൽ ക്യാമ്പും നടത്തി 

> **Lead Summary:** സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്കായി ഏകദിന ശിൽപശാലയും മെഡിക്കൽ ക്യാമ്പും നടത്തി.

## Article Content

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്കായി ഏകദിന ശിൽപശാലയും മെഡിക്കൽ ക്യാമ്പും നടത്തി.

പയ്യാവൂർ ഗ്രാമ പഞ്ചായത്തിലെ കുട്ടികൾക്കായാണ് വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം, സാംസ്കാരികം തുടങ്ങിയവയിൽ ബോധവൽക്കരണവും മെഡിക്കൽ ക്യാംപും നടത്തിയത്.

പയ്യാവൂരിൽ ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അധ്യക്ഷനായി. വിവിധ സെഷനുകൾക്ക് ഡോ. ആർ വി വിജേഷ്, ടി വി ജയേഷ്, കെ രത്നാകരൻ, രാഗേഷ് കടന്നപ്പള്ളി, അഡ്വ. പി പി പ്രിനിൽ എന്നിവർ നേതൃത്വം നൽകി.പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാബു സേവ്യർ മുഖ്യസന്ദേശം നൽകി.

ജില്ലാ പഞ്ചായത്ത് അംഗം എം പി ശ്രീധരൻ, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജയിംസ് തുരുപ്പേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, പഞ്ചായത്ത് അംഗം രജനി സുന്ദരൻ, ഐടിഡിപി പ്രൊജക്ട് ഓഫിസർ സന്തോഷ് കുമാർ, പയ്യാവൂർ പൊലിസ് ഇൻസ്പെക്ടർ പി ഉഷാദേവി, തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് ബി കൃഷ്ണ, സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷൻ അംഗം ഫിലിപ് പരക്കാട്ട്, ജില്ലാ ശിശുസംരക്ഷണ ഓഫിസർ കെ വി രജിഷ, പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31330/conducted-one-day-workshop-and-medical-camp)