---
title: "പേരാവൂർ പുസ്തകോത്സവം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു"
english_title: "Peravoor Book Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31333/peravoor-book-festival"
published_at: "2022-03-12T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c840895706_Picsart_22-03-12_16-58-46-224.jpg"
keywords: []
---

# പേരാവൂർ പുസ്തകോത്സവം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാവൂർ പുസ്തകോത്സവം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. പേരാവൂർ സാംസ്കാരിക വേദിയുടെയും കൈരളി ബൂക്സിന്റെയും സംയുക്താഭിമുഖ്യത്തിൽ പുസ്തകോത്സവം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ പുസ്തകോത്സവം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. പേരാവൂർ സാംസ്കാരിക വേദിയുടെയും കൈരളി ബൂക്സിന്റെയും സംയുക്താഭിമുഖ്യത്തിൽ പുസ്തകോത്സവം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു.

മാർച്ച് 12മുതൽ 19 വരെയാണ് പുസ്തകോത്സവം. ചടങ്ങിൽ കെ എ രജീഷ് സ്വാഗതം പറഞ്ഞു, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ആദ്യക്ഷനായി. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി.ബാബു രചിച്ച 'പെയ്തുതീരാതെ കഥാസമാഹാരം അശോകൻ ചരിവിലും വിനീത അനിൽ രചിച്ച 'കഥപറയുന്ന കണ്ണുകൾ പി.ജയരാജനും പ്രകാശനം ചെയ്തു.പു ക. സ. സംസ്ഥാന സെക്രട്ടറി എം. കെ. മനോഹരൻ, കെ. എ. രജീഷ്, അഡ്വ. എം. രാജൻ തുടങ്ങിയവർ സംസാരിച്ചു.

ഞായറാഴ്ച വൈകിട്ട് 5മണിക്ക് വിദ്യാർഥികൾക്കുള്ള മത്സരം ആറിന് കവിയരങ്ങ് പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വായനാവതരണം,ആറിന് എഴുത്തുകാരുടെ സംഗമം.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ചിത്രരചനാ മത്സരം ആറിന് കളരിപ്രദർശനം, ബുധനാഴ്ച അഞ്ചിന് അരങ്ങേറ്റം,ആറിന് ലതാമങ്കേഷ്കർ അനുസ്മരണം.വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മെഹന്തി ഫെസ്റ്റ്, പുഞ്ചിരി മത്സരം,പാചകമേള,ആറിന് സിനിമാപ്രദർശനവും സിനിമാചർച്ചയും.

വെള്ളിയാഴ്ച അഞ്ച് മണിക്ക് കയ്യെഴുത്ത് മാസിക പ്രദർശനം,ആറിന് ലൈബ്രറിയന്മാരുടെ സംഗമം,ശനിയാഴ്ച വൈകിട്ട് അഞ്ചിന് പാടാം നമുക്ക് പാടാം' ആറിന് സമാപന സമ്മേളനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31333/peravoor-book-festival)