---
title: "കേരള ആത്മവിദ്യാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് വാഗ്ഭടാനന്ദ കുടുംബ സംഗമം സംഘടിപ്പിക്കും "
english_title: "Family reunion will be organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31341/family-reunion-will-be-organized"
published_at: "2022-03-12T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c8bad23f29_Screenshot_20220312_173116.jpg"
keywords: []
---

# കേരള ആത്മവിദ്യാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് വാഗ്ഭടാനന്ദ കുടുംബ സംഗമം സംഘടിപ്പിക്കും 

> **Lead Summary:** കേരള ആത്മവിദ്യാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് വാഗ്ഭടാനന്ദ കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കേരള ആത്മവിദ്യാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് വാഗ്ഭടാനന്ദ കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

13ന് ചിറ്റാരിപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഹാളിൽ നടക്കുന്ന വാഗ്ഭടാനന്ദ കുടുംബ സംഗമം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു.

ആന്മ വിദ്യാ സംഘം സംസ്ഥാന സെക്രട്ടറി തോട്ടപ്പള്ളി ഗോപാല കൃഷ്ണൻ ആമുഖ ഭാഷണം നടത്തും. ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ.കെ ജയകുമാർ രചനയും സംവിധാനവും നിർവഹിച്ച വാഗ്ഭടാനന്ദ ഡോക്യുമെൻ്ററി പ്രദർശനവും ഉണ്ടാവും.

പത്രാധിപർ, കവി, പ്രഭാഷകർ തുടങ്ങീ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ വർഷം മുതൽ 'വാഗ്ഭടാനന്ദപുരസ്കാരം ' ഏർപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഗുരുവിൻ്റെ 83-ാമത് സമാധി വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബറിൽ സമ്മാനിക്കും.

വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി തോട്ടപ്പളളി ഗോപാലകൃഷ്ണൻ, എം ടി ജിന രാജ്, ഡോ. വയലേരി കുമാരൻ മാസ്റ്റർ, ഷമീർ ബാബു പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31341/family-reunion-will-be-organized)